ന്യൂഡല്‍ഹി : റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു. 2019 സെപ്റ്റം ബര്‍ വരെ ഊര്‍ജിത് പട്ടേലി ന്റെ കാലാവധി നില നില്‍ക്കെയാണ് പെട്ടെന്നുള്ള രാജി. വ്യക്തി പരമായ കാരണ ങ്ങളാല്‍ ആണ് രാജി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
— UrjitPatel RBI News (@UrjitPatelRBI) December 10, 2018
സ്വയം ഭരണ സ്വാതന്ത്ര്യമുള്ള റിസര്‍വ്വ് ബാങ്കിനെ വരുതി യിൽ കൊണ്ടു വരാൻ ഡയറക്ടര്‍ ബോര്‍ഡില്‍ സംഘ് പരി വാര്‍ പശ്ചാത്തല മുള്ള വരെ ചേര്‍ത്തി രുന്നത് അടക്കം നിരവധി വിഷയ ങ്ങളെ മുൻ നിറുത്തി ആര്‍. ബി. ഐ. യുടെ പരമാധി കാര ത്തിന്‍ മേല്‍ കേന്ദ്ര സര്‍ ക്കാർ ഇട പെടു ന്നതിന്റെ പശ്ചാത്ത ലത്തിൽ നേര ത്തെ തന്നെ ഊര്‍ജിത് പട്ടേല്‍ രാജി വെക്കും എന്നു സൂചന കള്‍ ഉണ്ടാ യി രുന്നു.
പ്രധാന മന്ത്രി നരേന്ദ്ര മോഡി അദ്ദേഹ വു മായി നേരിട്ട് ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരി ഹരി ക്കുവാന്‍ ശ്രമിച്ച തോടെ രാജി നീണ്ടു പോവുക യായിരുന്നു.
നരേന്ദ്ര മോഡി സർക്കാരിന്റെ നോട്ട് നിരോധനം തന്റെ അറി വോടെ അല്ല നടപ്പാക്കിയത് എന്നുള്ള ഊര്‍ജിത് പട്ടേലി ന്റെ വെളി പ്പെടു ത്തലും ഏറെ ചർച്ചാ വിഷയ മായിരുന്നു.