മേഘാലയ മുഖ്യ മന്ത്രി യായി കോണ്‍ റാഡ് സാംഗ്മ സത്യ പ്രതിജ്ഞ ചെയ്തു

March 6th, 2018

conrad-sangma-meghalaya-chief-minister-ePathram
ഷില്ലോംഗ് : മേഘാലയ യില്‍ കോണ്‍റാഡ് സാംഗ്മ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധി കാര മേറ്റു. ലോക്സഭ മുന്‍ സ്പീക്കർ പി. എ. സാംഗ്മ യുടെ മക നാണ് കോണ്‍റാഡ് സാംഗ്മ.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ബി. ജെ. പി. പ്രസിഡണ്ട് അമിത് ഷാ തുട ങ്ങി യവര്‍ രാജ് ഭവനിൽ നടന്ന ചടങ്ങിൽ സന്നി ഹിത രായിരുന്നു.

60 അംഗ നിയമ സഭ യിൽ 19 സീറ്റ് നേടിയ നാഷ്ണലിസ്റ്റ് പീപ്പിൾസ് പാർട്ടി (എന്‍. പി. പി.), രണ്ടു സീറ്റു മാത്ര മുള്ള ബി. ജെ. പി.യുടെ യും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോ ക്രാറ്റിക് പാര്‍ട്ടി (എച്ച്. എസ്. പി. ഡി. പി) അടക്ക മുള്ള മറ്റു സഖ്യകക്ഷി കളു ടെയും പിന്തുണ യോടെ 34 അംഗ ങ്ങ ളുടെ ഭൂരി പക്ഷ വു മായിട്ടാണ് സർക്കാർ രൂപീ കരി ച്ചിരി ക്കുന്നത്.

ഭരണ ത്തിലു ണ്ടായിരുന്ന കോൺഗ്രസ്സ്, 21 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷി യായി നിൽക്കു മ്പോ ഴാണ് രണ്ടു സീറ്റു മാത്ര മുള്ള ബി. ജെ. പി. യുടെ നേതൃ ത്വ ത്തിൽ കോണ്‍റാഡ് സാംഗ്മ അധി കാര ത്തിൽ ഏറി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ത്രിപുര യില്‍ താമര വിരിഞ്ഞു

March 3rd, 2018

lotus-bjp-logo-ePathram
ന്യൂഡല്‍ഹി : സംസ്ഥാന നിയമ സഭകളിലേക്കു തെരഞ്ഞെ ടുപ്പു നടന്ന ത്രിപുര, മേഘാലയ, നാഗാ ലാൻഡ് എന്നി വിട ങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ ത്രിപുര യില്‍ വ്യക്തമായ ഭൂരി പക്ഷം നേടി ബി. ജെ. പി. അധികാര ത്തില്‍ എത്തും.

നാഗാ ലാന്‍ഡില്‍ എന്‍. ഡി. പി. പി.- ബി. ജെ. പി. സഖ്യം മുന്നേ റുക യാണ്. മേഘാ ലയ യില്‍ ഭരണ കക്ഷി യായ കോണ്‍ ഗ്രസ്സ് മുന്നിട്ടു നില്‍ ക്കുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിക്കാതിരുന്ന ബി. ജെ. പി. മൂന്നിൽ രണ്ട് ഭൂരി പക്ഷ ത്തി ലാണ് ത്രിപുര യിൽ സർക്കാർ രൂപീകരിക്കുക.

ത്രിപുരയിലും നഗാ ലാന്‍ഡിലും ഉണ്ടായ ബി. ജെ. പി. തരംഗ ത്തില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസ്സ് നാമാ വശേഷ മായി.

ത്രിപുര യിൽ മുഖ്യ മന്ത്രി മണിക് സർക്കാർ, മേഘാ ലയ യിൽ കോൺഗ്രസ്സ് മുഖ്യ മന്ത്രി മുകുൽ സാംഗ്മ, എൻ. പി. പി. നേതാവ് അഗതാ സാംഗ്മ, ജയിംസ് കെ. സാംഗ്മ, സെനിത് സാംഗ്മ, ടി. ആർ. സെലിംഗ് തുടങ്ങിയവര്‍ വിജ യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓംപ്രകാശ് റാവത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍

January 22nd, 2018

om-prakash-rawath-22nd-chief-election-commissioner-of-india-ePathram
ന്യൂദൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി ഓം പ്രകാശ് റാവത്തിനെ നിയമിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

നിലവിലെ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ എ. കെ. ജ്യോതി തിങ്കളാഴ്ച വിരമിക്കുന്ന സാഹ ചര്യ ത്തി ലാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷ ണറായി പ്രവര്‍ത്തി ക്കുന്ന ഓം പ്രകാശ് റാവത്ത് ചുമതല ഏറ്റെടു ക്കുന്നത്. 2015 ലാണ് തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്ത് എത്തി യത്.

മധ്യപ്രദേശില്‍ നിന്നുള്ള 1977 ബാച്ച് ഐ. എ. എസ്. ഓഫീസ റായ ഓം പ്രകാശ് റാവത്ത്   കേന്ദ്ര ത്തി ലെയും വിവിധ സംസ്ഥാന ങ്ങളിലെയും നിര വധി സുപ്രധാന സ്ഥാന ങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

അറുപത്തി നാലു കാരനായ ഇദ്ദേഹം രാജ്യത്തിന്റെ 22-ാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി ചൊവ്വാഴ്ച ചുമതല യേല്‍ക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വടക്കു കിഴക്കന്‍ സംസ്ഥാന ങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

January 18th, 2018

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : ത്രിപുരയിലും മേഘാലയയിലും നാഗാ ലാന്‍ ഡിലും നിയമ സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാ പിച്ചു. ത്രിപുര യില്‍ ഫെബ്രുവരി 18 നും മേഘാലയ യിലും നാഗാ ലാന്‍ഡിലും ഫെബ്രുവരി 27 നും തെരഞ്ഞെ ടുപ്പും മാര്‍ച്ച് മൂന്നിനു വോട്ടെണ്ണലും ഫല പ്രഖ്യാപ ന വും നടക്കും.

60 സീറ്റുകളിലേക്കാണ് തെര ഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും ഉപ യോഗി ച്ചായി രിക്കും മൂന്നു സംസ്ഥാന ങ്ങളി ലേയും മുഴുവന്‍ ബൂത്തു കളി ലും തെരഞ്ഞെടുപ്പ് നടക്കുക.

മുഖ്യ തെ രഞ്ഞെടുപ്പ് കമ്മീഷണര്‍ എ. കെ. ജ്യോതി യാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു മുതല്‍ ഇവിടങ്ങളില്‍ തെ രഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും.

നിലവിൽ ത്രിപുര യിൽ മണിക് സർക്കാറും (സി. പി. എം.) മേഘാലയ യിൽ മുകുൾ സാംഗ്മ യും (കോൺ ഗ്രസ്സ്) നാഗാ ലാന്‍ഡി ൽ ടി. ആർ. സെലിംഗ് (നാഗാ പീപ്പിൾസ് ഫ്രണ്ട്) എന്നിവരാണ് മുഖ്യ മന്ത്രിമാർ.

മേഘാലയയില്‍ മാര്‍ച്ച് 6 നും നാഗാ ലാന്‍ ഡി ല്‍ മാര്‍ച്ച് 13 നും ത്രിപുര യില്‍ മാര്‍ച്ച് 14 നും നിലവിലെ സര്‍ക്കാ രുക ളുടെ കാലാവധി അവസാനിക്കും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ഫോണ്‍സ് കണ്ണന്താനം രാജ സ്ഥാനില്‍ നിന്നും രാജ്യ സഭ യിലേക്ക്

October 30th, 2017

Alphons_epathram
ന്യൂഡല്‍ഹി: രാജ്യസഭാ ഉപ തെരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ സ്ഥാ നില്‍ നിന്നും ബി. ജെ. പി. സ്ഥാനാര്‍ത്ഥി യായി മല്‍സരിക്കും.

എം. വെങ്കയ്യ നായിഡു ഉപ രാഷ്ട്ര പതി യായി സ്ഥാന മേറ്റ പ്പോള്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കാണ് അല്‍ ഫോണ്‍സ് കണ്ണന്താനം മത്സരിക്കുന്നത്.

നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തീയതി നവംബര്‍ 6. തെരഞ്ഞെടുപ്പ് തിയ്യതി നവംബര്‍ 16.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 14111213»|

« Previous Page« Previous « കശ്​മീരിന്​ സ്വയം ഭരണാധികാരം നൽകണം : പി. ചിദംബരം
Next »Next Page » സ്വയംഭരണം ദേശ വിരുദ്ധത എങ്കില്‍ ഞങ്ങളും ദേശ വിരുദ്ധര്‍ : ഒമർ അബ്ദുള്ള »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine