ന്യൂദല്‍ഹി : ത്രിപുരയിലും മേഘാലയയിലും നാഗാ ലാന്‍ ഡിലും നിയമ സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാ പിച്ചു. ത്രിപുര യില്‍ ഫെബ്രുവരി 18 നും മേഘാലയ യിലും നാഗാ ലാന്‍ഡിലും ഫെബ്രുവരി 27 നും തെരഞ്ഞെ ടുപ്പും മാര്‍ച്ച് മൂന്നിനു വോട്ടെണ്ണലും ഫല പ്രഖ്യാപ ന വും നടക്കും.
60 സീറ്റുകളിലേക്കാണ് തെര ഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും ഉപ യോഗി ച്ചായി രിക്കും മൂന്നു സംസ്ഥാന ങ്ങളി ലേയും മുഴുവന്‍ ബൂത്തു കളി ലും തെരഞ്ഞെടുപ്പ് നടക്കുക.
മുഖ്യ തെ രഞ്ഞെടുപ്പ് കമ്മീഷണര്‍ എ. കെ. ജ്യോതി യാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു മുതല്‍ ഇവിടങ്ങളില്‍ തെ രഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും.
നിലവിൽ ത്രിപുര യിൽ മണിക് സർക്കാറും (സി. പി. എം.) മേഘാലയ യിൽ മുകുൾ സാംഗ്മ യും (കോൺ ഗ്രസ്സ്) നാഗാ ലാന്‍ഡി ൽ ടി. ആർ. സെലിംഗ് (നാഗാ പീപ്പിൾസ് ഫ്രണ്ട്) എന്നിവരാണ് മുഖ്യ മന്ത്രിമാർ.
മേഘാലയയില്‍ മാര്‍ച്ച് 6 നും നാഗാ ലാന്‍ ഡി ല്‍ മാര്‍ച്ച് 13 നും ത്രിപുര യില്‍ മാര്‍ച്ച് 14 നും നിലവിലെ സര്‍ക്കാ രുക ളുടെ കാലാവധി അവസാനിക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: tripura, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, തിരഞ്ഞെടുപ്പ്