കൊച്ചി : ശുഭ ഫുത്തേല തെക്കേ ഇന്ത്യ യുടെ സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നര മണിക്കൂര്‍ നീണ്ട പോരാട്ട ത്തില്‍ നാലു സംസ്‌ഥാന ങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് സുന്ദരിമാരെ പിന്തള്ളി യാണു കര്‍ണ്ണാടക യില്‍ നിന്നുള്ള ശുഭ ഫുത്തേല ഹെയ്‌റോമാക്‌സ് മിസ്.സൗത്ത് ഇന്ത്യ കിരീടം ചൂടിയത്.
തനിക്കു സൗന്ദര്യം ഉണ്ടോ എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനു മറുപടി യായി അമ്മയാണ് തന്നിലെ സൗന്ദര്യം കണ്ടെത്തിയതും അമ്മയുടെ പ്രേരണ യിലാണ് ആദ്യ മത്സരം മുതല്‍ മിസ്.സൗത്ത് ഇന്ത്യാ മത്സരം വരെ താന്‍ എത്തിയതെന്നുമായിരുന്നു ശുഭയുടെ മറുപടി. വനിത ഹരാസ്‌മെന്‍റ് നിയമം ആവശ്യമാണോ എന്ന ചോദ്യത്തിന് എല്ലാവരും ‘യെസ്’ മറുപടി നല്‍കിയപ്പോള്‍ ‘ബിഗ് നോ’ എന്ന് ഉത്തരം പറഞ്ഞു ശുഭ വ്യത്യസ്‌തമായി. നിയമമല്ല സമൂഹത്തിന്‍റെ നിലപാടാണ് മാറേണ്ടത് എന്നായിരുന്നു ശുഭയുടെ മറുപടി.
കേരളത്തിന്‍റെ ഗീതു ക്രിസ്റ്റി ഫസ്റ്റ് റണ്ണറപ്പും ആന്ധ്ര ക്കാരി നികിതാ നാരായണ്‍ സെക്കന്‍റ് റണ്ണറപ്പുമായി. ഫസ്റ്റ് റണ്ണറപ്പ് പട്ടം നേടിയ ഗീതു ക്രിസ്റ്റി കഴിഞ്ഞ വര്‍ഷത്തെ മിസ്.കേരള മത്സര ത്തിലെ നേട്ടം ആവര്‍ത്തിക്കുക യായിരുന്നു.
മറ്റു പട്ടങ്ങള്‍ നേടിയത്: മിസ്. ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ടാലണ്ടഡ് – പ്രിയങ്ക മോഹന്‍ (കേരളം) മിസ്. ബ്യൂട്ടിഫുള്‍ സ്‌മൈല്‍ -ഐശ്വര്യ മുരളീധരന്‍ (കേരളം) മിസ്. ബ്യൂട്ടിഫുള്‍ ഫേസ് – ഗീതു ക്രിസ്റ്റി, മിസ്. ബ്യൂട്ടിഫുള്‍ ഐസ് – മേഘ ചവാന്‍ (തമിഴ്‌നാട്), മിസ്. കണ്‍ജീനിയാലിറ്റി, മിസ്. ബ്യൂട്ടിഫുള്‍ സ്‌കിന്‍ – നികിതാ നാരായണ്‍ (ആന്ധ്ര) മിസ്. ക്യാറ്റ്‌വാക് – കൃതിക മാത്യു (ആന്ധ്ര), മിസ്. പെര്‍ഫെക്ട് ടെന്‍ – ദിവ്യ എം. എസ് (ആന്ധ്ര).