ന്യൂഡല്‍ഹി : ഓടക്കുഴല്‍ കൊണ്ട് മാസ്മര പ്രപഞ്ചം സൃഷ്ടിക്കുന്ന പണ്ഡിറ്റ് ഹരിപ്രസാദ് ചൌരസ്യക്ക് ഫ്രെഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ആര്‍ട്ട്സ് ആന്‍ഡ് ലെറ്റേഴ്സ് നവംബര്‍ 9ന് നല്‍കുമെന്ന് ഫ്രെഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഗീതത്തിന് ചൌരസ്യ നല്‍കിയ സംഭാവനകളെ ആദരിക്കാനാണ് ഈ പുരസ്കാരം നല്‍കുന്നത്. 72 കാരനായ ചൌരസ്യക്ക് ന്യൂഡല്‍ഹിയിലെ ഫ്രെഞ്ച് എംബസിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രെഞ്ച് അംബാസഡര്‍ ജെറോം കെ. ബോണഫോണ്ട് പുരസ്കാരം നല്‍കും.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി റോട്ടര്‍ഡാം മ്യൂസിക് കണ്സര്‍വെറ്ററിയില്‍ ഇന്ത്യന്‍ സംഗീത വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആണ് ചൌരസ്യ.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും പത്മ വിഭൂഷണ്‍ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, സംഗീതം, സാംസ്കാരികം