ഇന്റര്‍നെറ്റ് സേവന ങ്ങള്‍ റദ്ദാക്കിയത് ഭീകര വാദി കളുടെ ആശയ വിനിമയം തടയാന്‍

September 3rd, 2019

jammu-kashmir-line-of-control-map-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇന്റര്‍ നെറ്റ് – ഫോണ്‍ സേവന ങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയം തടയു ന്നതിന് എന്ന് വിദേശകാര്യ മന്ത്രി എസ്. ജയ ശങ്കര്‍. മുഴുവന്‍ കശ്മീരിനെയും ബാധിക്കാത്ത തരത്തില്‍, ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയത്തെ മാത്രം തടയുക എന്നത് സാദ്ധ്യമല്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് ഇന്റര്‍ നെറ്റ് – മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് പലപ്പോഴായി ചില ഭാഗ ങ്ങളില്‍ ഈ നിയന്ത്രണ ങ്ങള്‍ പിന്‍വലി ച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍, ജമ്മു കശ്മീരി ലെ നിയന്ത്രണ ങ്ങളില്‍ ഇളവു വരുത്തും എന്നും ജയശങ്കര്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

സംഝോത എക്‌സ്പ്രസ്സ് സര്‍വ്വീസ് ഇന്ത്യ നിര്‍ത്തി വെച്ചു

August 11th, 2019

logo-indian-railways-ePathram
ന്യൂഡല്‍ഹി : ഇന്ത്യാ – പാകിസ്ഥാന്‍ ട്രെയിന്‍ സംഝോത എക്‌സ് പ്രസ്സ് സര്‍ വ്വീസ് ഇന്ത്യ നിര്‍ത്തി വെച്ചു. ന്യൂ ഡല്‍ഹി യില്‍ നിന്ന് ഇന്ത്യാ – പാക് അതിര്‍ ത്തി യായ അട്ടാരി വരെ യാണ് ഇന്ത്യയുടെ ട്രെയിന്‍ സര്‍വ്വീസ്. അട്ടാരി യില്‍ നിന്നും പാകിസ്ഥാന്‍ നടത്തുന്ന ട്രെയി നില്‍ കയറി യാത്രക്കാര്‍ ലാഹോര്‍ വരെ പോകും.

എന്നാല്‍ ലാഹോറില്‍ നിന്നും അട്ടാരി വരെ യുള്ള ട്രെയിന്‍ സര്‍വ്വീസ് ആഗസ്റ്റ് എട്ടു മുതല്‍ പാകി സ്ഥാന്‍ നിര്‍ത്തി വെച്ചിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാന ത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശ മാക്കി വിഭജി ച്ചതില്‍ പ്രതി ഷേധി ച്ചാണ് പാകിസ്ഥാന്‍ ട്രെയിന്‍ സര്‍ വ്വീസ് അനിശ്ചി ത കാല ത്തേക്ക് നിര്‍ത്തി വെച്ചത്.

ഇതിന് പിന്നാലെ ലാഹോര്‍- ഡല്‍ഹി സൗഹൃദ ബസ്സ് സര്‍വ്വീസും പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ത്ത ലാക്കി യിരുന്നു. ഇതിനെ തുടര്‍ ന്നാണ് സംഝോത എക്‌സ് പ്രസ്സ് സര്‍വ്വീസ് നിര്‍ത്തി വെക്കുന്നത് എന്ന് നോര്‍ത്തേണ്‍ റെയില്‍വേ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പശുക്കള്‍ ചത്താല്‍ കുഴിച്ചിടരുത് – ദഹിപ്പിക്കണം : ബി. ജെ. പി. നേതാവ്

July 29th, 2019

narendra-modi-government-plans-on-introducing-a-cow-ministry-ePathram
ലഖ്‌നൗ : പശുക്കള്‍ ഹിന്ദുക്കള്‍ ആയതി നാല്‍ അവ ചത്തു കഴിഞ്ഞാല്‍ കുഴിച്ചിടരുത് എന്നും ഹിന്ദു ആചാര പ്രകാരം ദഹി പ്പിക്കണം എന്നും ഉത്തര്‍ പ്രദേശി ലെ ബി. ജെ. പി. നേതാവ് രഞ്ജിത് ശ്രീവാസ്തവ ആവശ്യപ്പെട്ടു.

പശുക്കള്‍ ചത്താല്‍ കുഴിച്ചിടുന്നത് മുസ്ലീം ആചാരമാണ്. പശു ക്കളെ നിര്‍ബ്ബന്ധമായും ഹിന്ദു ആചാര പ്രകാരം ദഹിപ്പിക്കണം. ഇതിനായി വൈദ്യുതി ശ്മശാനം നിര്‍മ്മി ക്കണം. ഇക്കാര്യം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അറിയിക്കും എന്നും നേതാവ് അറി യിച്ചു. ബാരാ ബങ്കി യിലെ നഗര സഭ അദ്ധ്യക്ഷ യുടെ ഭര്‍ത്താവ് കൂടിയായ ഇയാൾ ബാരാബങ്കി മുൻ മുനി സിപ്പല്‍ ചെയര്‍മാന്‍ കൂടിയാണ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പാലിറ്റി ബോര്‍ഡ് യോഗ ത്തില്‍ ആയിരുന്നു രഞ്ജിത് ശ്രീവാസ്തവ ഇക്കാര്യം ആവശ്യപ്പെട്ടത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടക : എഛ്. ഡി. കുമാര സ്വാമി രാജി ക്കത്ത് നല്‍കി

July 24th, 2019

hd-kumaraswamy-taking-oath-as-karnataka-chief-minister-ePathram
ബെംഗളൂരു : വിശ്വാസ വോട്ടെടുപ്പില്‍ പരാജയ പ്പെട്ട തോടെ കര്‍ണ്ണാടക മുഖ്യ മന്ത്രി എഛ്. ഡി. കുമാര സ്വാമി രാജി ക്കത്ത് നല്‍കി. ഗവര്‍ണ്ണര്‍ വാജുഭായി വാല രാജി ക്കത്ത് സ്വീകരിച്ചതായി അറിയിച്ചു. പതിനാറ് എം. എല്‍. എ. മാരുടെ രാജിയെ തുടര്‍ന്നാണ് കുമാര സ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്.

കഴിഞ്ഞ വര്‍ഷം മെയ് മാസ ത്തിലാണ് കര്‍ണ്ണാടക യിലെ കോണ്‍ഗ്രസ്സ്- ജെ. ഡി. എസ്. സഖ്യ സര്‍ക്കാര്‍ അധികാരം ഏറ്റത്. ഈയിടെ ഉണ്ടായ രാഷ്ട്രീയ മലക്കം മറിച്ചിലു കളാണ് കുമാര സ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷം ആയത്. ഈ അവസരം മുതലെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കു വാന്‍ ബി. ജെ. പി. രംഗത്തു എത്തിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആള്‍ക്കൂട്ട കൊല പാതകം : നിയമം കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

July 21st, 2019

stop-mob-lynching-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് ആള്‍ക്കൂട്ട കൊല പാതക ങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടി പ്പിച്ച് ഇതിനു എതിരെ നിയമം കൊണ്ടു വരണം എന്നുള്ള സുപ്രീം കോടതി നിർദ്ദേ ശത്തെ പരി ഗണിച്ച് കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ തയ്യാറാ ക്കിയ ബില്‍ പാര്‍ല മെന്റി ല്‍ അവതരി പ്പിക്കും.

സോഷ്യൽ മീഡിയ കൾ വഴി പങ്കു വെക്കുന്ന സന്ദേശ ങ്ങളാണ് ആള്‍ ക്കൂട്ട കൊല പാതക ങ്ങളി ലേക്ക് എത്തി ക്കുന്നത് എന്നാണു വിലയിരുത്തുന്നത്. രാജ്യത്ത് 20 കോടി യോളം പേർ സോഷ്യൽ മീഡിയ ഉപ യോഗി ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ യുമായി ബന്ധപ്പെട്ട കാര്യ ങ്ങൾ ശ്രദ്ധ യോടെ പഠിച്ച് നിയമം തയ്യാറാക്കണം എന്നാണ് നിയമ മന്ത്രാലയ ത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷീലാ ദീക്ഷിത് അന്തരിച്ചു
Next »Next Page » ജനാധിപത്യം സംരക്ഷി ക്കുവാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം : മമതാ ബാനര്‍ജി »



  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine