ബീഫ് നിരോധിക്കില്ലെന്ന് ഗോവ

March 22nd, 2015

beef-epathram

പനാജി: ബീഫുകൊണ്ടുള്ള വിഭവങ്ങള്‍ ജനങ്ങളുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഗോവയില്‍ ബീഫ് നിരോധനം സാധ്യമല്ലെന്നും ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേഖര്‍. ഗോവയില്‍ 40 ശതമാനം ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവരാണെന്നും ബീഫ് അവരുടെ ഭക്ഷണ രീതിയുടെ ഭാഗമാണെന്നും പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെ പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കി. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ നിന്നുമാണ് ബീഫ് വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഗോവയില്‍ ബീഫ് നിരോധനം ടൂറിസത്തേയും ദോഷകരമായി ബാധിക്കും. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ ധാരാളം ഉള്ള സംസ്ഥാനം കൂടെയാണ് ഗോവ. അതിനാല്‍ തന്നെ ബീഫ് നിരോധനത്തിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നേടിയെടുത്ത വിശ്വാസം ഇല്ലാതാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് കാരാട്ട്; നിലപാടില്‍ ഉറച്ച് വി.എസ്

March 21st, 2015

ന്യൂഡെല്‍ഹി: തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയേറ്റ് പാസാക്കിയ പ്രമേയം പിന്‍ വലിക്കണമെന്ന് വി.എസ് അച്ച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടു. തന്റെ നിലപാടില്‍ ഉറച്ചു നിന്ന വി.എസിനോട് പാര്‍ട്ടിയുമായി സഹകരിച്ചു പോകണമെന്ന് കാരാട്ട് ആവര്‍ത്തിച്ചു. സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കുവാന്‍ ദില്ലിയില്‍ എത്തിയപ്പോഴായിരുന്നു വി.എസ്. പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ചനടത്തിയത്. പ്രമേയത്തെ കുറിച്ച് കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച നടത്തണം എന്ന് ആവശ്യപ്പെട്ടു. തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ച് പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് വി.എസ്. സി.പി.എം സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതെന്ന് പറഞ്ഞ വി.എസ് പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നതായും ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രമേയം സംഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അച്ചടക്ക നടപടികള്‍ എടുക്കാന്‍ പാടില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം കാരാട്ടിനോട് പറഞ്ഞു.

കേന്ദ്ര കമ്മറ്റിയോ പോളിറ്റ് ബ്യൂറോയോ വി.എസിന്റെ ആവശ്യം ചര്‍ച്ച ചെയ്യുവാന്‍ സാധ്യതകള്‍ കുറവാണെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിനെതിരെ ഒരു തീരുമാനം എടുക്കുവാന്‍ കേന്ദ്ര നേതൃത്വം തല്‍ക്കാലം മുതിരാനിടയില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു; നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവ്

March 3rd, 2015

beef-epathram

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ഇനി മുതല്‍ പശു, കാള, മൂരി എന്നിവയെ കൊല്ലുന്നതിനോ അവയുടെ ഇറച്ചി വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കും. ഇറച്ചി ഭക്ഷിക്കുന്നതിനോ‍ ഇതോടെ സാധ്യമല്ലാതാകും. 1996-ല്‍ ബി. ജെ. പി. – ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണയ്ക്ക് സമര്‍പ്പിച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്‌മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അനുമതി നല്‍കിയതോടെ ആണ് നിയമം പ്രാബല്യത്തില്‍ വന്നത്. ബില്ലിന് അംഗീകാരം നല്‍കണമെന്ന ആവശ്യപ്പെട്ട് കിരിട് സോമയ്യയുടെ നേതൃത്വത്തില്‍ അടുത്തിടെ ഏതാനും ബി. ജെ. പി. എം. പി. മാര്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. ഗോവധ നിരോധനമെന്ന തങ്ങളുടെ സ്വപ്നം യാദാര്‍ഥ്യമാക്കുന്നതിന് വഴിയൊരുക്കിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി.

ബീഫ് നിരോധന നിയമത്തിനെതിരെ മാംസ വ്യാപാരികളും ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ആളുകള്‍ക്ക് ഇതു മൂലം തൊഴില്‍ നഷ്ടമാകും എന്ന് ഈ രംഗത്തെ കച്ചവടക്കാര്‍ പറയുന്നു. മാത്രമല്ല മറ്റ് ഇറച്ചികളുടെ വില കുത്തനെ കൂടാനും ഇത് കാരണമാക്കും. കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് മുംബൈ നഗരത്തില്‍ മാത്രം നടക്കുന്നത്. റെസ്റ്റോറന്റുകള്‍ക്കും ഇത് വലിയ തിരിച്ചടിയാകും.

വിദേശ രാജ്യങ്ങളിലേക്ക് വന്‍ തോതില്‍ മാട്ടിറച്ചി കയറ്റിയയക്കുന്ന സംസ്ഥാനം കൂടെയാണ് മഹാരാഷ്ട്ര. ധാരാളം ഫാക്ടറികളും അനുബന്ധ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഉണ്ട്. വ്യാപാരികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സരിതയ്ക്കും പരിശീലകര്‍ക്കും സസ്പെന്‍ഷന്‍

October 22nd, 2014

boxing-sarita-devi-epathram

ന്യൂഡെല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ചതിനു ബോക്സിംഗ് താരം എല്‍. സരിതാ ദേവിക്ക് സസ്പെന്‍ഷന്‍. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ ആണ് സരിതാ ദേവിയേയും പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധു, ഫെര്‍ണാണ്ടസ്, സാഗര്‍ മാല്‍ ദയാല്‍ എന്നിവരെയും സസ്പെന്റ് ചെയ്തത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയാണ് സരിതയ്ക്കും പരിശീലകര്‍ക്കും സസ്പെന്‍ഷന്‍.

സസ്പെന്‍ഷന്‍ മൂലം കൊറിയയില്‍ നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ ഷിപ്പ് ഉള്‍പ്പെടെ ചില മത്സരങ്ങള്‍ സരിതയ്ക്ക് നഷ്ടമാകും. ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 60 കിലോഗ്രാം വിഭാഗം സെമി ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരത്തോട് തോറ്റ സരിത ജഡ്ജിമാര്‍ പക്ഷപാതം കാണിച്ചെന്ന് ആരോപിച്ച് മെഡല്‍ നിരസിക്കുകയായിരുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മെഡല്‍ സ്വീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു എങ്കിലും അസോസിയേഷന്‍ അവരെ സസ്പെന്റ് ചെയ്യുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്നേഹം ചോദ്യം ചെയ്യാനാവില്ല : മോദി

September 19th, 2014

narendra modi-epathram
ന്യൂ ദല്‍ഹി : ഇന്ത്യന്‍ മുസ്ലിം ങ്ങളുടെ രാജ്യ സ്‌നേഹ ത്തില്‍ ആര്‍ക്കും സംശയം വേണ്ട എന്ന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യിലെ മുസ്ലിംങ്ങള്‍ രാജ്യ സ്‌നേഹി കളാണ്. അവര്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ്. ജിഹാദിന് അവരെ പ്രേരിപ്പിക്കാം എന്നത് അല്‍ഖയ്ദയുടെ മിഥ്യാ ധാരണ യാണെന്നും മോദി പറഞ്ഞു. അല്‍ഖയ്ദ യുടെ ജിഹാദിനുള്ള ആഹ്വാനം ഇന്ത്യന്‍ മുസ്ലിങ്ങള്‍ തള്ളി ക്കളയുമെന്ന് ഉറപ്പുണ്ടെന്നും അമേരിക്കന്‍ സന്ദര്‍ശന ത്തിന് മുന്നോടിയായി സി. എന്‍. എന്‍. ചാനലിന് നല്‍കിയ അഭിമുഖ ത്തിലാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.

അല്‍ഖ്വയ്ദ യ്ക്ക് ഇന്ത്യന്‍ മണ്ണില്‍ പിന്തുണ കിട്ടില്ല. രാജ്യത്തെ മുസ്ലീംങ്ങ ളോട് അല്‍ഖ്വദ ചെയ്യുന്നത് നീതി കേടാണ്. ഇന്ത്യയിലെ മുസ്ലീംങ്ങളെ തങ്ങളുടെ താള ത്തിനൊത്ത് തുള്ളിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ വഞ്ചിതരാകുമെന്നും മോദി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്നേഹം ചോദ്യം ചെയ്യാനാവില്ല : മോദി


« Previous Page« Previous « മാൻഡലിൻ സംഗീതജ്ഞൻ യു. ശ്രീനിവാസ് അന്തരിച്ചു
Next »Next Page » ചൊവ്വാ ദൌത്യത്തിന് വിഘ്നേശ്വരൻ തുണ »



  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine