
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കോടതി, വിവാദം
ന്യൂഡെല്‍ഹി: എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍ ഹരിയാന മന്ത്രി ഗോപാാല്‍ ഗോയല്‍ കന്ദയെ പോലീസ് അറസ്റ്റ് ചെയ്തു. ഗീതികയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന കന്ദയെ ഡെല്‍ഹിയിലെ അശോക് വിഹാര്‍ പോലീസ് സ്റ്റേഷനു സമീപം വച്ചാണ് പിടികൂടിയത്. ഗീതികയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ദില്ലി ഹൈക്കോടതി അത് നിരസിക്കുകയായിരുന്നു. കന്ദയുടെ ഉടമസ്ഥതയിലുള്ള എം.ഡി.എല്‍.ആര്‍ എയര്‍ ലൈന്‍സിലെ എയര്‍ ഹോസ്റ്റസായിരുന്നു ഗീതിക ശര്‍മ്മ. കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇവര്‍ ആതമഹത്യ ചെയ്തത്. ഗീതികയുടെ ആത്മഹത്യാ കുറിപ്പില്‍ കന്ദയുടെയും അദ്ദേഹത്തിനെ ജീവനക്കാരി അരുണ ചാന്ദയുടേയും പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പീഡനം, വിവാദം, സ്ത്രീ
മുംബൈ: പാക്കിസ്ഥാനില്‍ നിന്നും ഉള്ള ഐ. സി. സി. അമ്പയര്‍ ആസാദ് റൌഫ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഢിപ്പിച്ചെന്ന് മുംബൈ മോഡല്‍ ലീന കപൂര്‍. ഇതു സംബന്ധിച്ച് ലീന കപൂര്‍ പരാതി നല്‍കി. ശ്രീലങ്കയില്‍ വച്ചാണ് ആസാദ് റൌഫിനെ താന്‍ ആദ്യമായി കണ്ടു മുട്ടിയതെന്നും മൂന്നു ദിവസം തങ്ങള്‍ ഒരുമിച്ചു താമസിച്ചുവെന്നും ലീന കപൂര്‍ വ്യക്തമാക്കി. തൂടര്‍ന്ന് ടെലിഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറുകയും ചെയ്തു. ആറു മാസമായി തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും ശ്രീലങ്കയിലും മുംബൈയിലും വച്ച് റൌഫ് തന്നെ പല തവണ ലൈംഗികമായി ഉപയോഗിച്ചതായി ലീന പറയുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയ റൌഫ് പിന്നെ അതില്‍ നിന്നും പിന്മാറുകയായിരുന്നു എന്നും ലീന ആരോപിച്ചു.
എന്നാല്‍ ലീന കപൂറിന്റെ ആരോപണങ്ങളെ റൌഫ് നിഷേധിച്ചു. മോഡലിനൊപ്പം ചേര്‍ന്ന് നിന്ന് ചില ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും ബാക്കിയെല്ലാം പ്രശസ്തിക്കു വേണ്ടി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ആണെന്നും റൌഫ് വ്യക്തമാക്കി. ഇരുവരുടേയും നിരവധി ചിത്രങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: ക്രിക്കറ്റ്, പീഡനം, വിവാദം
ന്യൂഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആന്ധ്രയിലെ മുന്‍ ഗവര്‍ണ്ണറുമായ എന്‍. ഡി. തിവാരി ഡല്‍ഹി സ്വദേശിയായ രോഹിത് ശേഖറിന്റെ പിതാവാണ് എന്ന് ഡി. എൻ. എ. പരിശോധനയിലൂടെ തെളിഞ്ഞു. ഡി. എൻ. എ. പരിശോധനയുടെ ഫലം തന്റെ ചേംബറിൽ വെച്ച് തുറന്നു പരിശോധിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി റേവാ ഖെത്രപാൽ ഇത് പിന്നീട് കോടതിയിൽ വെളിപ്പെടുത്തുകയായിരുന്നു. ഡി. എൻ. എ. പരിശോധനയുടെ ഫലം സ്വകാര്യമാക്കി വെയ്ക്കണം എന്ന എൻ. ഡി. തിവാരിയുടെ ആവശ്യം കോടതി തള്ളി.
ഒന്നാം പ്രതി 87 കാരനായ എൻ. ഡി. തിവാരി തന്നെയാണ് 32കാരനായ രോഹിത് ശേഖറിന്റെ അച്ഛൻ എന്നും രണ്ടാം പ്രതി ഉജ്ജ്വല ശർമ്മയാണ് ശേഖറിന്റെ അമ്മ എന്നും ഡി. എൻ. എ. പരിശോധനാ ഫലം തെളിയിക്കുന്നതായി കോടതി അറിയിച്ചു.
ഡി. എൻ. എ. ടെസ്റ്റ് ഒഴിവാക്കുവാന്‍ തിവാരി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും അനുകൂല വിധി സമ്പാദിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
മൂന്നു യുവതികളുമായി ഉള്ള കിടപ്പറ വീഡിയോ രംഗങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് 2009 ഡിസംബറില്‍ തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, തട്ടിപ്പ്, വിവാദം
ലക്‍നൌ: പ്രണയ വിവാഹങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ അസറ ഗ്രാമ പഞ്ചായത്തിന്റെ നടപടി വിവാദമാകുന്നു. സ്ത്രീകള്‍ പുറത്തു പോകുമ്പോള്‍ മുഖം മറയ്ക്കണമെന്നും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും വിലക്കുകളുടെ പട്ടികയില്‍ പെടുന്നു. കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ സ്ത്രീകള്‍ക്ക് ഉള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ഗ്രാമത്തില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് പഞ്ചായത്ത് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. വിവിധ സ്ത്രീ സംഘടനകളും സ്ത്രീ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ ഈ നടപടികൾക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.
സ്ത്രീകള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്തിന്റെ നടപടി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഗ്രാമത്തില്‍ നേരത്തെയും സ്ത്രീകള്‍ക്കെതിരെ ഇത്തരം കടുത്ത നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പൊതുവില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ഇവിടത്തെ പുരുഷന്മാര്‍ പ്രോത്സാഹനം നല്‍കാറില്ല.
- എസ്. കുമാര്‍
വായിക്കുക: തീവ്രവാദം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം