ന്യൂഡെല്‍ഹി: ഭൂമി വിവാദത്തില്‍ പേട്ട് റോബര്‍ട്ട് വധ്രയുടെ ഭാര്യയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മകളുമായ പ്രിയങ്ക വധ്രയ്ക്കെതിരെയും ഭൂമി സംബന്ധമായ ആരോപണം ഉയരുന്നു. ശ്രീമതി പ്രിയങ്ക വധ്ര ഹിമാചല്‍ പ്രദേശില്‍ ഭൂമി വാങ്ങിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതവ് ശാന്തകുമാര്‍ രംഗത്തെത്തി. ഭൂമിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് അരവിന്ദ് കേജ്‌രിവാളും ആവശ്യപ്പെട്ടു. ഹിമാചലുകാര്‍ അല്ലാത്തവര്‍ക്ക് അവിടെ ഭൂമി വാങ്ങുവാന്‍ ആകില്ല എന്ന നിയമം അന്നത്തെ മുഖ്യമന്ത്രി വീരഭദ്ര സിങ്ങ് ഇളവു വരുത്തിയതിന്റെ തൊട്ടു പിന്നാലെ 2007-ല്‍ ആണ് പ്രിയങ്ക വധ്ര ഹിമാചലില്‍ സ്ഥലം സ്വന്തമാക്കിയത്.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ വന്‍കിട കമ്പനിയായ ഡി.എല്‍.എഫും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്രേയും തമ്മില്‍ നടത്തിയ ഇടപാടുകള്‍ വിവാദമായതിന്റെ തൊട്ടു പുറകെ ആണ് പ്രിയങ്കയ്ക്കെതിരെയും ഭൂമി വിവാദം ഉയര്‍ന്നിരിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം