ലക്‍നൌ: അമ്പതോളം പേര്‍ കൊല്ലപ്പെട്ട മുസഫര്‍ നഗര്‍ കലാപക്കേസുമായി ബന്ധപ്പെട്ട് രണ്ട് എം.എല്‍.എ മാര്‍ കൂടെ അറസ്റ്റിലായി. ബി.ജെ.പി എം.എല്‍.എ ആയ സംഗീത് സാം, ബി.എസ്.പി എം.എല്‍.എ ആയ നൂര്‍ സലിം റാണ എന്നിവരാണ് അറസ്റ്റിലായത്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി എം.എല്‍.എ ആയ സുരേഷ് റാണയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.നൂര്‍ സലിം റാണയെ അറസ്റ്റ് ചെയ്തതതും മതസ്പ്രര്‍ദ്ദ ഉണ്ടാക്കും വിധത്തിലുള്ള പ്രസംഗങ്ങളുടെ പേരില്‍ ആണ്.
കലാപസമയത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ക്ക് പുറകില്‍ സംഗീത് സോം ആണെന്നാണ് പോലീസ് കരുതുന്നത്. രണ്ട് വര്‍ഷം മുമ്പ് പാക്കിസ്ഥാനില്‍ നടന്ന ഇരട്ട കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ജാട്ട് യുവാക്കളുടെ കൊലപാതകമാണെന്ന വ്യാജേനയാണ് പ്രചരിപ്പിക്കപ്പെട്ടത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.