സുനന്ദ പുഷ്കർ: സംഭവങ്ങൾ ഇങ്ങനെ

January 18th, 2014

shashi-tharoor-sunanda-pushkar-epathram

ന്യൂഡൽഹി : കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ ഡൽഹിയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മരണകാരണം അറിയും വരെ ഇത് ഒരു അസ്വാഭാവിക മരണമായി കണക്കാക്കപ്പെടും. ആത്മഹത്യ ആണെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.

ഡൽഹിയിലെ ലീല പാലസ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ 345ആം മുറിയിലാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന കോൺഗ്രസ് പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത് രാത്രി 8 മണിയോടെ തിരികെ ഹോട്ടൽ മുറിയിൽ എത്തിയ മന്ത്രിയാണ് ഭാര്യയെ മരിച്ച നിലയിൽ കണെത്തിയത്.

ഉച്ചയ്ക്ക് മൂന്നര മണി വരെ ഹോട്ടലിലെ ലോബിയിൽ സുനന്ദയെ കണ്ടവരുണ്ട്. വൈകീട്ട് ഏഴര മണിക്ക് ഹോട്ടൽ ജീവനക്കാർ സുനന്ദയുടെ മുറിയുടെ കതകിൽ മുട്ടിയെങ്കിലും വാതിൽ തുറന്നില്ല. ഇതിനെ തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു.

രാത്രി എട്ടരയോടടുപ്പിച്ച സുനന്ദയെ മുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി എന്നും, വിവരം തങ്ങൾ പോലീസിൽ അറിയിച്ചു എന്നുമാണ് ശശി തരൂരിന്റെ സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് ആക്രമണം: ഹിന്ദു രക്ഷക് ദള്‍ നേതാവ് അറസ്റ്റില്‍

January 8th, 2014

arvind-kejriwal-epathram

ന്യൂഡെല്‍ഹി: ആം ആദ്മി പാ‍ര്‍ട്ടിയുടെ ഓഫീസിനു നേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഹിന്ദു രക്ഷക് ദള്‍ നേതാവ് പിങ്കി ചൌധരിയെ പോലീസ് അറസ്റ്റ് ചെയ്തു. കാശ്മീരിലെ സൈനിക വിന്യാസം സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന പ്രമുഖ അഭിഭാഷകനും എ. എ. പി. നേതാവുമായ പ്രശാന്ത് ഭൂഷന്റെ അഭിപ്രായ പ്രകടനത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. നാല്പതോളം വരുന്ന അക്രമി സംഘം എ. എ. പി. യുടെ കൌശാംബിയിലെ ഓഫീസിനു നേരെ കല്ലും വടികളും വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നു.

രൂക്ഷമായ ഭാഷയിലാണ് ഹിന്ദു രക്ഷക് ദളിന്റെ ആക്രമണത്തോട് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്. തന്നെയോ പ്രശാന്ത് ഭൂഷണേയോ കൊന്നാല്‍ കാശ്മീര്‍ പ്രശ്നം തീരുമോ എന്ന് ദില്ലി മുഖ്യമന്ത്രിയും എ. എ. പി. നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ ചോദിച്ചു. അങ്ങിനെ തീരുമെങ്കില്‍ താന്‍ മരിക്കുവാന്‍ തയ്യാറാണെന്നും അവര്‍ നിശ്ചയിക്കുന്ന സമയവും തിയതിയും അറിയിച്ചാല്‍ മതി പോകാന്‍ തയ്യാറാണെന്നും കേജിരിവാള്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ബി. ജെ. പി. ബന്ധമുള്ള സംഘടനകളാണെന്ന് പ്രശാന്ത് ഭൂഷന്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ട് മുന്നേറുന്ന ആം ആദ്മി പാര്‍ട്ടിക്ക് കാശ്മീരിലെ സൈനിക വിന്യാസം സംബന്ധിച്ചുള്ള വിഷയവുമായി ബന്ധപ്പെട്ട പരാമര്‍ശം തലവേദനയായിട്ടുണ്ട്. പ്രശാന്ത് ഭൂഷന്റെ അഭിപ്രായത്തെ ആം ആദ്മി പാര്‍ട്ടി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം ദില്ലിയിലെ വനിതാ മന്ത്രിയുടെ കാറിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗിക പീഡനത്തിനു ശ്രമിച്ചതായി പരാതി

November 21st, 2013

ന്യൂഡെല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും തെഹല്‍ക്കയുടെ സ്ഥാപകരില്‍ ഒരാളുമായ തരുണ്‍ തേജ്‌പാല്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗിക പീഡന ശ്രമം നടത്തിയതായി പരാതി. പരാതിയെ തുടര്‍ന്ന് അദ്ദേഹം തെഹല്‍ക്കയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഒഴിഞ്ഞു. ആറുമാസത്തേക്കാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് മാറി നില്‍ക്കുക. . തരുണ്‍ തേജ് പാല്‍ തന്നെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായി ഒരു ജൂനിയര്‍ റിപ്പോര്‍ട്ടര്‍ മാനേജ് മെന്റിനു പരാതി നല്‍കുകയായിരുന്നു. തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച തേജ്പാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് ജൂനിയര്‍ പത്രപ്രവര്‍ത്തകയ്ക്ക് നേരെ തേജ്പാലിന്റെ പീഡന ശ്രമം ഉണ്ടായത്. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ തേജ്പാലിനെതിരെ പീഡനശ്രമത്തിനു കേസെടുത്തിട്ടില്ല. വിഷയം സ്ഥാപനത്തിലെ ആഭ്യന്തര വിഷയമായി ഒതുക്കുവാനാണ് ശ്രമം എന്ന് ആരോപണം ഉയര്‍ന്നു.

കിരണ്‍ ബേദി ഉള്‍പ്പെടെ പല പ്രമുഖരും തേജ്പാലിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചു. ഓണ്‍ലൈനില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ലൈംഗിക ആരോപണം ഉണ്ടായാല്‍ അത് മാപ്പു പറഞ്ഞ് ഒതുക്കുന്നത് ശരിയല്ലെന്നും പ്രതിയെ നിയമ നടപടികള്‍ക്ക് വിധേയനാക്കണമെന്നും പലരും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇത് തെറ്റായ പ്രവണതയ്ക്ക് വഴിവെക്കുമെന്ന് പലരും സൂചിപ്പിച്ചു. അടുത്തിടെ കേരളത്തില്‍ നടി ശ്വേതാ മേനോനു നേരെ കോണ്‍ഗ്രസ്സ് എം.പി. പീതാംബരക്കുറുപ്പ് പൊതു സ്ഥലത്ത് വച്ച് അപമര്യാദയായി പെരുമാറ്റം നടത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും എം.പി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കാതെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കസ്റ്റഡി യില്‍ കഴിയുന്നവര്‍ക്കും മത്സരിക്കാം : സുപ്രീം കോടതി

November 19th, 2013

ന്യൂഡല്‍ഹി : ശിക്ഷിക്ക പ്പെടാതെ ജയിലിലോ പോലീസ് കസ്റ്റഡി യിലോ കഴിയുന്ന വര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരി ക്കാം എന്ന ജന പ്രാതി നിധ്യ നിയമ ത്തിലെ ഭേദഗതി അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു.

പോലീസ് കസ്റ്റഡിയില്‍ ആണെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തിനുള്ള അനുമതി യാണ് ഉത്തര വിലൂടെ ലഭിക്കുക. ക്രിമിനല്‍ക്കേസു കളില്‍ ശിക്ഷിക്ക പ്പെടുന്ന ദിവസം മുതല്‍ എം. പി. മാരും എം. എല്‍. എ. മാരും അയോഗ്യരാകും എന്ന് ജസ്റ്റിസ് എ. കെ. പട്‌നായിക്കിന്റെ നേതൃത്വ ത്തിലുള്ള ബെഞ്ചാണ് വിധിച്ചത്. ഇതേ ബെഞ്ച് തന്നെ യാണ് കസ്റ്റഡി യിലുള്ള വര്‍ക്ക് മത്സരിക്കാന്‍ പറ്റില്ലെന്നും വിധിച്ചത്.

എന്നാല്‍ ഇതിനെതിരെ കൊണ്ടു വന്ന ഭേദഗതി പാര്‍ലമെന്റ് പാസാക്കി യിരുന്നു. ഈ ഭേദഗതി ക്കാണ് സുപ്രീം കോടതി ഇപ്പോള്‍ അംഗീകാരം നല്‍കി യിരിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷം:മുകുള്‍ വാസ്നിക്

October 22nd, 2013

ന്യൂഡെല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷമാണെന്നും ഭരണവും പാര്‍ട്ടിയും പരസ്പര വിശ്വാസം ഇല്ലാതെ രണ്ടു വഴിക്കാണെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി അറിയുന്നില്ല. പരസ്യ പ്രസ്ഥാവന പാടില്ലെന്ന നിര്‍ദേശം ആരും പാലിക്കുന്നില്ലെന്നും ഇത് പ്രശനങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് പോര് താഴെ തട്ടില്‍ വരെ രൂക്ഷമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയും വിവിധ യോഗങ്ങളില്‍ പങ്കെടുത്തും തയ്യാറാക്കിയ റിപ്പോര്‍ട്ട് അദ്ദേഹം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലാലുവിന്റെയും ജഗദീഷ് ശര്‍മ്മയുടേയും പാര്‍ളമെന്റ് അംഗത്വം നഷ്ടമായി
Next »Next Page » സിദ്ധാര്‍ഥ് വരദരാജന്‍ ‘ദ ഹിന്ദു‘ വിന്റെ എഡിറ്റര്‍ സ്ഥാനം രാജിവെച്ചു »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine