ന്യൂഡെല്‍ഹി: അധികാരമേറ്റ ഉടനെ പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് നല്ല നാളുകള്‍ വരാന്‍ പോകുന്നു എന്നാണ്. എന്നാല്‍ അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോളേക്കും കനത്ത ആഘാതമേല്പിക്കുന്ന വിധത്തില്‍ ഉള്ള നയമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. റെയില്‍വേ യാത്രാകൂലി 14 ശതമാനത്തോളവും റെയില്‍വേ വഴിയുള്ള ചരക്ക് കടത്തു കൂലി 6 ശതമാനവുമാണ് വര്‍ദ്ധിപ്പിക്കുവാന്‍ പോകുന്നത്. കൂടാതെ സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിനു മാസം പത്തു രൂപ വീതം വര്‍ദ്ധിപ്പിക്കുവാനും ആലോചനയുണ്ട്. ഇതോടെ സാധാരണക്കാരുടെ കുടുമ്പ ബഡ്ജറ്റ് താറുമാറാകും. റെയില്‍വേ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എന്‍.ഡി.എ സഖ്യത്തിലെ ഘടക കക്ഷിയായ ശിവസേന ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ചരക്കു കൂലി വര്‍ദ്ധനവ് ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥനമായ കേരളത്തെ ആകും ഏറ്റവും ദോഷകരമായി ബാധിക്കുക. അരിയുള്‍പ്പെടെ ഉള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലവര്‍ദ്ധനവായിരിക്കും ഉണ്ടാകുക. ചരക്കു കൂലിയിലെ വര്‍ദ്ധനവിന്റെ ഭാഗമായി സിമെന്റ്, കമ്പി, ടൈത്സ്,പെയ്ന്റ് തുടങ്ങിയവയ്ക്കും വില വര്‍ദ്ധിക്കും. കെട്ടിട നിര്‍മ്മാണ മേഘലയേയും വലിയ തോതില്‍ ദോഷകരമായി ബാധിക്കും. കാര്‍ഷികാവശ്യങ്ങള്‍ക്കായുള്ള വളം,കീടനാശിനി എന്നിവയുടെ വിലയിലും വര്‍ദ്ധനവുണ്ടാകും. കര്‍ഷകരേയും ഇത് ദോഷകരമായി ബാധിക്കും. സീസന്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവരെയും ഒപ്പം തന്നെ അന്യസംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തില്‍ വരുന്നതിനും വലിയ തുക ചിലവഴിക്കേണ്ടതായി വരും.
വിലക്കയറ്റവും അഴിമതിയും മൂലമാണ് കോണ്‍ഗ്രസ് നയിച്ചിരുന്ന യു.പി.എ സര്‍ക്കാറിനെതിരെ ജനവികാരം ഉയര്‍ന്നത്. അതിനൊരു മാറ്റം പ്രതീക്ഷിച്ചാണ് ലോക്സഭാതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കിക്കൊണ്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഉള്ള എന്‍.ഡി.എ സര്‍ക്കാരിനെ അധികാരത്തില്‍ എറ്റിയത്. എന്നാല്‍ ജനം പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും ഘടക വിരുദ്ധമായി യു.പി.എ സര്‍ക്കാറിന്റെ ജനദ്രോഹനടപടികളുമായി മുന്നോട്ടു പോകുന്നതായാണ് ആദ്യ ദിനങ്ങളിലെ തീരുമാനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. വരാനിരിക്കുന്നത് മോദിക്കും കോര്‍പ്പറേറ്റുകള്‍ക്കും നല്ല ദിനങ്ങള്‍ ആയേക്കാം എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വിലക്കയറ്റം നല്‍കുന്നത് നല്ല ദിനങ്ങള്‍ ആകില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, സാമ്പത്തികം