യഥാര്‍ത്ഥ ആണവ ബാദ്ധ്യത

August 18th, 2010

nuclear-accident-victim-epathram

ന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബി.ജെ.പി. യുമായി ധാരണയിലെത്തി. ബി. ജെ. പി. ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവാറും എല്ലാം സമ്മതിച്ചു കൊണ്ടാണ് ആണവ ബാദ്ധ്യതാ ബില്‍ സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി. ജെ. പി. യുടെ എതിര്‍പ്പ് ഇല്ലാതാകുന്നതോടെ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടതു കക്ഷികള്‍ ബില്ലിനെ എതിര്‍ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആണവ മേഖലയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കണം എന്നും അപകടത്തെ തുടര്‍ന്ന് ആണവ നിലയം നടത്തിപ്പുകാരുടെ മേല്‍ വരുന്ന സാമ്പത്തിക ബാദ്ധ്യത നിലവിലെ ബില്ലിലുള്ള 500 കോടിയില്‍ നിന്നും 1500 കോടി ആക്കണം എന്നുമുള്ള ബി.ജെ.പി. യുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബില്ലിന് മേലുള്ള ഈ ഭേദഗതികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാവും. ഇതിന്മേല്‍ കേന്ദ്ര മന്ത്രി സഭ തീരുമാനം എടുത്ത ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ബി.ജെ.പി. യുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബില്ലിനെ ബി.ജെ.പി. അനുകൂലിക്കും എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു.

“ബില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യസ്ഥമാണ്” എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

ആണവ അപകടത്തെ തുടര്‍ന്ന് നഷ്ട പരിഹാരത്തിനായി പരാതി സമര്‍പ്പിക്കാനുള്ള കാലാവധി നിലവിലെ 10 വര്ഷം എന്നത് 20 വര്‍ഷമാക്കാനുള്ള നിര്‍ദ്ദേശവും ഭേദഗതിയില്‍ ഉണ്ടാവും എന്ന് സൂചനയുണ്ട്.

ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെ ടുക്കുമ്പോഴാണ് ഇത്തരം വ്യവസ്ഥകളുടെ മൗഢ്യം ബോദ്ധ്യപ്പെടുക.

റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത്‌ വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് മുകളില്‍ കൊടുത്തത്. ആണവ മലിനീകരണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് രാക്ഷസ ശിശുക്കള്‍ (Monster Babies).

nuclear-victim-baby-with-two-heads-epathram

രണ്ടു തലകളുമായി ജനിച്ച ഒരു കുഞ്ഞ്

അന്താരാഷ്‌ട്ര കോടതിക്ക് മുന്‍പില്‍ ഇരകളായ സ്ത്രീകള്‍ ഇത്തരം നിരവധി വൈകല്യങ്ങളെ കുറിച്ച് സാക്ഷി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ രണ്ടു തലയുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചത്. കാലുകളും കൈകളും ഇല്ലാതെ ജനിച്ചവര്‍, മൂന്നു കാല്‍പത്തികളുമായി ജനിച്ചവര്‍ എന്നിങ്ങനെ.

depleted-uranium-victim-epathram

അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രയോഗിച്ച ഡിപ്ലീറ്റഡ് യുറാനിയം ബുള്ളറ്റുകള്‍ മൂലം ഉണ്ടായ മലിനീകരണത്തിന്റെ ഇരയായ കുഞ്ഞ്

ഏറ്റവും വ്യാപകമായി കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വൈകല്യം “ജെല്ലി ഫിഷ്‌” ശിശുക്കളാണ് (Jelly Fish Babies). ശരീരത്തില്‍ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്ന ഇവരുടെ ചര്‍മ്മം സുതാര്യമാണ്. തലച്ചോറും മറ്റ് ആന്തരിക അവയവങ്ങളും, ഹൃദയം മിടിക്കുന്നതും എല്ലാം പുറമേ നിന്നും കാണാം. ഇവര്‍ സാധാരണയായി ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാറില്ല.

ഈ ബാദ്ധ്യതകള്‍ 1500 കോടി കൊണ്ടെങ്ങനെ തീര്‍ക്കും?

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിലക്കയറ്റം തടയാന്‍ ഹരജിയുമായി യേശുദാസ് കോടതിയില്‍

January 19th, 2010

dr-kj-yesudasജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയര്‍ന്ന് സാധാരണക്കാരന് അപ്രാപ്യം ആയതിന് എതിരെ ഗാന ഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസ് കോടതിയിലെത്തി. ഇന്നലെ കേരള ഹൈക്കോടതിയില്‍ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എസ്. ആര്‍. ബന്നുര്‍മത്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ഫയലില്‍ സ്വീകരിക്കുകയും, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സംസ്ഥാന ഡ്രഗ്സ് കണ്‍‌ട്രോളര്‍ക്കും പരാതിയിന്മേല്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
 
ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ച് ഉയര്‍ന്ന് പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ താഴേക്കിടയില്‍ ഉള്ളവര്‍ക്കും അപ്രാപ്യമാ യിരിക്കുകയാണ് എന്ന് പരാതിയില്‍ ചൂണ്ടി ക്കാണിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകള്‍, സൌജന്യമായോ കുറഞ്ഞ നിരക്കിലോ ഇവര്‍ക്ക് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിന് ഉള്ളപ്പോഴാണ് താങ്ങാനാവാത്ത വിലയ്ക്ക് ക്യാന്‍സര്‍, ഹൃദ്‌രോഗം, കിഡ്നി രോഗങ്ങള്‍ എന്നിവയാല്‍ ഉഴലുന്ന പാവപ്പെട്ടവര്‍ക്ക് വന്‍ നിരക്കില്‍ ഈ മരുന്നുകള്‍ വിറ്റ് മരുന്ന് കമ്പനികള്‍ കൊള്ള ലാഭം കൊയ്യുന്നത് എന്ന് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള പരാതിയില്‍ ആരോപിക്കുന്നു. ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന ജനപക്ഷം എന്ന സന്നദ്ധ സംഘടനയും യേശുദാസും സംയുക്തമായാണ് മരുന്ന് വിലകള്‍ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കളിപ്പാട്ടങ്ങളില്‍ വിഷാംശമെന്ന് പഠന റിപ്പോര്‍ട്ട്‌

January 15th, 2010

പുറംമോടി കണ്ട്‌ കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ വാങ്ങി ക്കൊടുക്കുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക. സന്തോഷത്തോടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ സമ്മാനിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒരു പക്ഷെ അവര്‍ക്ക്‌ സമ്മാനിക്കുക ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങള്‍ ആയേക്കാം.
 
കുട്ടികള്‍ക്ക്‌ ആസ്മ, ശ്വാസ കോശ രോഗങ്ങള്‍ തുടങ്ങിയവക്ക്‌ സാധ്യത കൂടുതലുള്ള വിഷാംശം അടങ്ങിയ കളിപ്പാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടെന്നു സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ എന്‍വയോണ്‍മന്റ്‌ നടത്തിയ പഠനം വ്യക്തമാക്കുന്നു.
 
കളിപ്പാട്ടങ്ങളില്‍ നിര്‍മ്മാണാ വസ്ഥയില്‍ ഉപയോഗിക്കുന്ന വിഷാംശം അടങ്ങിയ ചില വസ്തുക്കള്‍ അപകട കാരിക ളാണത്രെ. പഠനത്തിനായി ഉപയോഗി ച്ചവയില്‍ 45 ശതമാനത്തിലും ഇത്തരം അപകട കരമായ വിഷ വസ്തുക്കള്‍ ഉപയോഗി ച്ചതായി വ്യക്തമായി. ചൈനയില്‍ നിന്നും വരുന്ന കളിപ്പാട്ട ങ്ങളിലാണ്‌ ഇത്‌ വളരെ കൂടുതലായി അടങ്ങി യിരിക്കു ന്നതെന്നും കണ്ടെത്തി യിട്ടുണ്ട്‌. കളിപ്പാട്ട ങ്ങളുടെ വിലക്കുറവും പളപളപ്പും കണ്ട്‌ ഇനി കളിപ്പാട്ട ക്കടകളില്‍ കയറുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുന്നത്‌ നല്ലതാണ്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം

January 2nd, 2010

alcoholism-keralaആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും.
 
നാരായണന്‍ വെളിയന്‍കോട്, ദുബായ്
 
 


Kerala celebrates New Year with record alcohol consumption


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈത്യം എത്തിയതോടെ പന്നി പനി പകര്‍ച്ച വര്‍ദ്ധിച്ചു

December 28th, 2009

swine-fluഉത്തരേന്ത്യയിലെ ശൈത്യം പന്നി പനി വൈറസിന്റെ പകര്‍ച്ചാ ശേഷി വര്‍ദ്ധിപ്പിച്ചതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും പന്നി പനി ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് അനുഭവപ്പെട്ടു. ഡിസംബറില്‍ ഇവിടങ്ങളില്‍ പന്നി പനി മൂലം 38 പേര്‍ മരണമടഞ്ഞു. തണുപ്പ് വയറസിന്റെ പകരുവാനുള്ള ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ചണ്ടിഗഡില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ അറിയിക്കുന്നു. നാളിതുവരെ 48 പേരാണ് ചണ്ടിഗഡില്‍ പന്നി പനി മൂലം മരണമടഞ്ഞിട്ടുള്ളത്. ഇതില്‍ 14 പേര്‍ കഴിഞ്ഞ ആഴ്‌ച്ചയിലാണ് മരിച്ചത്.
 
ആവശ്യത്തിന് മരുന്ന് സ്റ്റോക്കുള്ളത് കൊണ്ട് ഭയപ്പെടാനില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. എന്നാല്‍ പനി ബാധിച്ചവര്‍ വളരെ വൈകിയാണ് ചികിത്സ തേടി എത്തുന്നത്. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനെതിരെ വ്യാപകമായ ബോധ വല്‍ക്കരണം നടത്തുന്നുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയില്‍ സഹായം തേടണം എന്ന് ഇവര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

28 of 351020272829»|

« Previous Page« Previous « പീഡനം – രണ്ട് മതാധ്യക്ഷന്മാര്‍ രാജി വെച്ചു
Next »Next Page » ഷിബു സോറന്‍ വീണ്ടും മുഖ്യമന്ത്രിയാവുന്നു »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine