ഡബ്ലിന്‍ ആര്‍ച്ച് ഡയോസിസില്‍ നടന്ന കുട്ടികളുടെ പീഢന കഥകള്‍ മൂടി വെയ്ക്കാന്‍ ശ്രമിച്ച സംഭവം പുറത്തായതിനെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ രണ്ട് ബിഷപ്പുമാര്‍ അയര്‍ലാന്‍ഡില്‍ രാജി വെച്ചു. പീഢനത്തിന് ഇരയായ കുട്ടികളോട് മാപ്പ് അപേക്ഷിച്ച ഇരുവരും ഇടവകയിലെ മുഴുവന്‍ വിശ്വാസികളെയും അഭിസംബോധന ചെയ്ത് തങ്ങളുടെ പ്രസ്താവന വായിക്കുകയുണ്ടായി. ദശാബ്ദങ്ങളായി നടന്നു വന്ന പീഢനത്തിനെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പീഢന കഥകള്‍ പരസ്യമായത്. നവംബര്‍ 26ന് പ്രസിദ്ധപ്പെടുത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഇത്രയം നാള്‍ കുട്ടികളെ പീഢിപ്പിച്ചു പോന്ന 170ലേറെ പുരോഹിതരെ സഭ നിയമത്തില്‍ നിന്നും സംരക്ഷിച്ചു വരികയായിരുന്നു എന്ന് വ്യക്തമാവുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പീഡനം
മാപ്പ് പറയുവാനുള്ള ഉയര്‍ന്ന സംസ്കാരമെങ്കിലും മത മേലദ്ധ്യക്ഷന്മാര്‍ക്കും അരമനക്കും ഉണ്ടായി. ഇസ്ലാമിക സമൂഹത്തില്‍ നടക്കുന്ന പീഡനങ്ങള്‍ പുറത്തറിയാതെ മതവും മതക്കാരും ഒളിപ്പിച്ചു വക്കുകയാണ്- ഇസ്ലാമിന് നല്ല മാന്യത നല്‍കുവാന്‍.