മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച മാധുരിക്ക് നോട്ടീസ്

May 31st, 2015

madhuri-dixit-epathram

മുംബൈ: മാഗി നൂഡിൽസിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടി മാധുരി ദീക്ഷിതിനെതിരെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നോട്ടീസ് അയച്ചു. രണ്ടു മിനിറ്റു കൊണ്ട് തയ്യാറാക്കുന്ന മാഗി നൂഡിൽസിൽ എന്ത് പോഷണമാണ് നല്‍കുന്നതെന്നത് സംബന്ധിച്ച് ഉത്തരാഖണ്ടിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് നടിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നല്‍കണം. ഇതു സംബന്ധിച്ച് കൃത്യ സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ മാധുരിയ്ക്കെതിരെ കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനായ മഹിം ആനന്ദ് ജോഷി പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡിൽസിന്റെ സാമ്പിളുകളില്‍ മോണോ സോഡിയം ഗ്ലൂട്ടോമേറ്റ്, ലെഡ് എന്നിവ കൂടിയ അളവില്‍ അടങ്ങിയിരി ക്കുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലും വന്‍ തോതില്‍ വിറ്റഴിക്കപ്പെടുന്ന ഉല്പന്നമാണ് മാഗി നൂഡിൽസ്. വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ മാഗിയുടെ വില്പനയില്‍ വന്‍ ഇടിവുണ്ടായി. കുട്ടികളാണ് കൂടുതലും മാഗി കഴിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പന്നി പനി പടരുന്നു

February 8th, 2015

swine-flu-epathram

രാജ്യമെമ്പാടും പനി പടർന്നു പിടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പന്നി പനി എന്ന് അറിയപ്പെടുന്ന H1N1 ഇൻഫ്ലുവെൻസ വയറസ് മൂലം ഉണ്ടാവുന്ന പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. തെലങ്കാനയിൽ മാത്രം 50 മരണങ്ങളും 600 ലേറെ പേർക്ക് പനി ബാധിച്ചതുമായാണ് റിപ്പോർട്ടുകൾ. ശീതകാലം ഇനിയും ബാക്കി നിൽക്കുമ്പോൾ രാജ്യത്തെ ആരോഗ്യ രംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുവാൻ പോകുന്നത്. വെള്ളിയാഴ്ച്ചത്തെ മരണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ രാജസ്ഥാനിൽ പന്നി പനി മൂലം മരിച്ചവരുടെ എണ്ണം 85 ആയി. പകർച്ച വ്യാധി “കൈ വിട്ടു പോയി” എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ പറയുന്നത്. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ എന്നിവർക്ക് പന്നി പനി ബാധിച്ചതോടെയാണ് രാജസ്ഥാനിൽ അധികൃതർ കർമ്മനിരതരായത്. പനി നേരിടാൻ ഊർജ്ജിതമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഡോക്ടർമാർക്ക് അവധി നിഷേധിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ ജില്ല വിട്ട് പോകരുത് എന്നും നിർദ്ദേശമുണ്ട്. ആയിരക്കണക്കിന് ജനമാണ് പനി പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് ഒഴുകിയെത്തുന്നത്. ചികിൽസ വൈകുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച ബോധവൽക്കരണ പരിപാടികൾ ഫലപ്രദമായതോടെ ജനം പനി പരിശോധനയ്ക്ക് എത്തുന്നത് ആശ്വാസകരമാണ്. എന്നാൽ ഇത്തരം ബോധവൽക്കരണം നേരത്തേ നടത്തിയിരുന്നെങ്കിൽ വിലപ്പെട്ട നിരവധി ജീവനുകൾ രക്ഷപ്പെടുത്താൻ ആവുമായിരുന്നു എന്നും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി

October 22nd, 2013

ചെന്നൈ:പ്രതിഷേധങ്ങള്‍ക്കിടെ കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം ആരംഭിച്ചു. 1,000 മെഗാവാട്ട് ശേഷിയുള്ള ഒന്നാം റിയാക്ടറില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 2.45 നു ആണ് ഉല്പാദനം ആരംഭിച്ചത്. രണ്ടു മണിക്കൂറിനു ശേഷം ഉല്പാദനം നിര്‍ത്തിവച്ചു. 160 മെഗാവാട്ട് വൈദ്യുതിയാണ് ഇപ്രകാരം ഉല്പാദിപ്പിച്ചത്. പരീക്ഷണ ഉല്പാനത്തെ കുറിച്ച് വിശദമായി പഠനംനടത്തിയ ശേഷം കൂടുതല്‍ ഉല്പാദനം ആരംഭിക്കും. ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ കൂടുതല്‍ പരിശോധനകളും നടക്കേണ്ടതുണ്ട്. ഉല്പാദനം ആരംഭിച്ചാല്‍ തമിഴ്‌നാട്, കേരളം, കര്‍ണ്ണാടക, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് ഈ നിലയത്തില്‍ നിന്നും വൈദ്യുതി ലഭിക്കും. റഷ്യന്‍ സഹകരണത്തോടെ 13,000 കോടി രൂപ ചിലവിട്ടാണ് നിലയം സ്ഥാപിച്ചത്. ആണവോര്‍ജ്ജ നിലയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നിലനില്‍ക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സായി

August 27th, 2013

food-ePathram
ന്യൂഡല്‍ഹി : നീണ്ട ചര്‍ച്ചകള്‍ക്കും സര്‍ക്കാറിനെ മുള്‍മുന യില്‍നിര്‍ത്തിയ പ്രതിപക്ഷ ഭേദഗതി വോട്ടുകള്‍ക്കും ശേഷം ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌ സഭയില്‍ പാസ്സായി.

ദുര്‍ബല വിഭാഗ ങ്ങള്‍ക്ക് അരി മൂന്നു രൂപ ക്കും ഗോതമ്പ് രണ്ടു രൂപ ക്കും പയറു വര്‍ഗങ്ങള്‍ ഒരു രൂപക് കും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭക്ഷ്യ സുരക്ഷാ നിയമം. രാജ്യത്തെ ജന സംഖ്യയില്‍ 70 ശതമാന ത്തിന് നിയമം മൂലം ഭക്ഷ്യ ധാന്യം ഉറപ്പാക്കുന്ന ഈ ബില്‍ യു. പി. എ. സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി എന്ന വിശേഷണം ഉള്ളതാണ്.

ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കി ക്കൊണ്ട് ജൂലായ് അഞ്ചിന് പുറപ്പെടു വിച്ച വിജ്ഞാപന ത്തിന് ബദല്‍ ആയിട്ടുള്ള ബില്ലാണ് പാസ്സാക്കിയത്. ഈ ആഴ്ച രാജ്യ സഭയും ബില്‍ പാസ്സാക്കുന്ന തോടെ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരമാവും. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ കേരള വും തമിഴ്‌ നാടും ഉള്‍പ്പെടെ 18 സംസ്ഥാന ങ്ങളുടെ ഭക്ഷ്യ വിഹിതം കുറയും എന്ന ആശങ്ക പരിഹരി ക്കുന്നതിന് സര്‍ക്കാര്‍ തന്നെ ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ഭേദഗതി വരുത്തി.

ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് അര്‍ഹരായവരും അല്ലാത്തവരും എന്ന രണ്ടു വിഭാഗമാണ് ഇനി ഉണ്ടാവുക. അന്ത്യോദയ അന്ന യോജന പദ്ധതി അതേ പടി നിലനിര്‍ത്തിയാണ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ പദ്ധതിക്കു കീഴില്‍ വരുന്ന ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ പെടുന്ന കുടുംബ ങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യ ധാന്യം നല്‍കണമെന്ന് നിയമ നിര്‍മാണം വ്യവസ്ഥ ചെയ്യുന്നു.

ബി. പി. എല്‍. വിഭാഗ ത്തിനും കുടുംബ ത്തില്‍ ഒരാള്‍ക്ക് പ്രതിമാസം അഞ്ചു കിലോ എന്ന കണക്കില്‍ മൂന്നു രൂപ നിരക്കില്‍ ധാന്യം ലഭിക്കും. പുതിയ സമ്പ്രദായത്തിലേക്ക് വരുന്ന തോടെ എ. പി. എല്‍. വിഭാഗം ഇല്ലാതാവും. ഗര്‍ഭിണി കള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്ക് പ്രസവ ത്തിനു ശേഷം ആറു മാസം വരേയും സമീപത്തെ അങ്കണ വാടിയിലൂടെ ഭക്ഷണം ഉറപ്പു വരുത്തും. 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഭക്ഷണത്തിന് അവകാശമുണ്ടാവും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

August 20th, 2013

പൂനെ: ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ പ്രമുഖ യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. പ്രഭാതസവാരിയ്ക്കിടെ നഗരത്തിലെ ഓംങ്കാരേശ്വര്‍ മന്ദിറിനു സമീപം വച്ച് ബൈക്കില്‍ വന്ന അഞ്ജാതരുടെ വെടിയേറ്റായിരുന്നു മരണം സംഭവിച്ചത്. വെടിയേറ്റ വീണുകിടന്ന അവസ്ഥയില്‍ കണ്ടെത്തിയ ധബോല്‍ക്കറെ സാസ്സൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈദ്യശാസ്ത്രത്തില്‍ ബിരുധം നേടിയ ധാബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു. സാധന എന്ന പേരില്‍ പുരോഗമനാശയങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്നു മാസികയുടെ പത്രാധിപരായിരുന്നു. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇന്ത്യന്‍ കബഡി ടീമിലെ അംഗവുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

20 of 341019202130»|

« Previous Page« Previous « ദാരിദ്യം ഒരു മാനസികാവസ്ഥയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു
Next »Next Page » എക്‌സ്പ്രസ് ബാഗേജ് വെട്ടിക്കുറച്ചത് പുനപരിശോധിക്കും : എയർ ഇന്ത്യാ അധികൃതര്‍ »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine