പൂനെ: ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ പ്രമുഖ യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. പ്രഭാതസവാരിയ്ക്കിടെ നഗരത്തിലെ ഓംങ്കാരേശ്വര്‍ മന്ദിറിനു സമീപം വച്ച് ബൈക്കില്‍ വന്ന അഞ്ജാതരുടെ വെടിയേറ്റായിരുന്നു മരണം സംഭവിച്ചത്. വെടിയേറ്റ വീണുകിടന്ന അവസ്ഥയില്‍ കണ്ടെത്തിയ ധബോല്‍ക്കറെ സാസ്സൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വൈദ്യശാസ്ത്രത്തില്‍ ബിരുധം നേടിയ ധാബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു. സാധന എന്ന പേരില്‍ പുരോഗമനാശയങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്നു മാസികയുടെ പത്രാധിപരായിരുന്നു. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇന്ത്യന്‍ കബഡി ടീമിലെ അംഗവുമായിരുന്നു.