രാംനാഥ് കോവിന്ദ് രാഷ്ട്രപതി യായി സത്യ പ്രതിജ്ഞ ചെയ്തു

July 25th, 2017

indian-president-ram-nath-kovind-ePathram
ന്യൂഡല്‍ഹി : ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി യായി രാംനാഥ് കോവിന്ദ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. ഉ​ച്ച​​ക്ക്​ 12.15ന്​​ ​പാ​ർലിമെന്റ് സെൻട്രൽ ഹാ​ളി​ൽ ന​ട​​ന്ന ച​ട​ങ്ങി​ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹാർ സത്യ വാചകം ചൊല്ലി ക്കൊടുത്തു.

വൈവിധ്യമാണ് രാജ്യ ത്തിന്‍റെ ശക്തി. ബുദ്ധന്‍റെ നാട് ശാന്തി യുടേയും സമാ ധാനത്തി ന്‍റെയും മാതൃക യാവണം. മഹാത്മാ ഗാന്ധിയും ദീൻ ദയാൽ ഉപാധ്യയും വിഭാവനം ചെയ്ത രാജ്യ മാണ് ലക്ഷ്യം എന്നും അവസര സമത്വ ത്തി നുള്ള രാജ്യ ത്തി നായി പ്രവർത്തി ക്കും എന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനം ഒഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപ രാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, പ്രധാന മന്ത്രി നരേന്ദ്ര മോഡി, കേ​ന്ദ്ര​ മ​ന്ത്രി​മാ​ർ, ഗ​വ​ർണ്ണ​ർ​ മാ​ർ, മു​ഖ്യ​മ​ന്ത്രി​മാ​ർ, ന​യ ​ത​ന്ത്ര പ്ര​തി​ നി​ധി ​ക​ൾ തുടങ്ങി യവരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തെങ്ങ് തലയില്‍ വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക മരിച്ചു

July 23rd, 2017

news-epathram
മുംബൈ : തെങ്ങ് തലയിൽ വീണ് ദൂര ദർശൻ മുൻ അവതാരക മരിച്ചു. മുംബൈ സ്വദേശിനി കാഞ്ചന്‍ നാഥ് (58) ആണ് പ്രഭാത സവാരി നടത്തുന്നതിനിടെ തല യിലേക്ക് തെങ്ങ് വീണ് മരിച്ചത്. റോഡി ലേക്ക് ചാഞ്ഞ് നില്‍ക്കുക യായിരുന്ന തെങ്ങ്, കാഞ്ചന്‍ നാഥ് പ്രഭാത സവാരി നടത്തു ന്നതിനിടെ തല യിലേക്ക് വീഴുക യായിരുന്നു.

അപകടം ഉണ്ടായ ഉടൻ തന്നെ സമീപ ത്തെ കട കളില്‍ നിന്നും ആളു കൾ ഓടി ക്കൂടി തെങ്ങിന് അടി യില്‍ നിന്നും ഇവരെ എടുത്ത് ആശുപത്രി യില്‍ എത്തിച്ചു എങ്കിലും ജീവൻ രക്ഷി ക്കുവാനായില്ല. അപകട ത്തിന്‍റെ സി. സി. ടി. വി. ദൃശ്യ ങ്ങൾ പുറത്തു വന്നി ട്ടുണ്ട്.

അപകടത്തിനു കാരണം ബ്രിഹൻ മുംബൈ മുനി സിപ്പൽ കോർപ്പ റേഷന്‍ ആണെന്നും അപകടം ഉണ്ടാക്കിയ തെങ്ങ് മുറിച്ചു മാറ്റാന്‍ മുമ്പ് അനുമതി തേടിയിരുന്നു എങ്കിലും കോർപ്പ റേഷൻ അനുമതി നൽകിയില്ല എന്നും ബന്ധു ക്കൾ ആരോപിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമ നിധിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി

July 20th, 2017

ന്യൂഡല്‍ഹി : പ്രവാസി ക്ഷേമത്തിനു വേണ്ടി രൂപീ കരിച്ചിട്ടുള്ള ‘ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടിന്റെ’ (ഐ. സി. ഡബ്ല്യു. എഫ്.) മാനദണ്ഡങ്ങള്‍ പരിഷ്‌കരി ക്കുവാനായി കേന്ദ്ര മന്ത്രി സഭ തീരു മാനിച്ചു.

പ്രവാസികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗി ക്കുവാന്‍ വേണ്ടി 2009ലാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ട് എന്ന ഈ ക്ഷേമ നിധി രൂപീകരിച്ചത്.

അടിയന്തര ഘട്ടങ്ങളിലെ ഉപയോഗങ്ങള്‍ കൂടാതെ പ്രവാസി കളുടെ ക്ഷേമ വുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യ ങ്ങള്‍ക്ക് ഇത് ഉപയോഗിക്കും.

സാമൂഹിക കൂട്ടായ്മകളുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കും കോണ്‍സുലര്‍ സേവന ങ്ങള്‍ പണം വിനി യോഗി ക്കാന്‍ പുതിയ മാനദണ്ഡ ത്തില്‍ വ്യവസ്ഥ യുണ്ട്. വിദേശ ത്തുള്ള ഇന്ത്യ ക്കാരുടെ ആവശ്യ ങ്ങള്‍ക്ക് വേഗ ത്തില്‍ ഉപകാര പ്പെടും വിധം പണം വിനിയോഗിക്കാന്‍ ഇളവുകള്‍ നല്‍കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആര്‍. ബി. ഐ. 20 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കുന്നു

July 20th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡൽഹി : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 20 രൂപ നോട്ട് പുറത്തിറ ക്കുന്നു. നില വിലുള്ള 20 രൂപ നോട്ടിന്റെ അതേ രൂപ ത്തിൽ തന്നെ യായിരിക്കും മഹാത്മാ ഗാന്ധി സീരീസി ലുള്ള പുതിയ 20 രൂപ.

ആര്‍. ബി. ഐ.  ഗവർണ്ണറുടെ ഒപ്പും നമ്പർ പാനലും ഇംഗ്ലീഷിൽ ‘എസ്’ എന്ന് രേഖ പ്പെടുത്തി യതിലും മാത്രമേ വിത്യാസം ഉണ്ടാവുകയുള്ളൂ. മാത്രമല്ല നിലവി ലുള്ള  20 രൂപ നോട്ടിന് തുടർന്നും സാധുതയുണ്ടാകും.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി തെരെഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ആരംഭിച്ചു

July 17th, 2017

ram_epathram

ന്യൂഡല്‍ഹി : രാഷ്ട്രപതി തെരെഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. എന്‍ ഡി എ യുടെ സ്ഥാനാര്‍ഥിയായ മുന്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദും യു പി എ സ്ഥാനാര്‍ഥിയും മുന്‍ ലോക്സഭാ സ്പീക്കറുമായ മീരാകുമാറുമാണ് മല്‍സര രംഗത്ത്.

തെരെഞ്ഞെടുക്കപ്പെട്ട എം പിമാരും എം എല്‍ എമാരും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്ന വേളയിലാണ് പുതിയ രാഷ്ട്രപതിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പ് ഇന്ന് നടക്കുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്
Next »Next Page » അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി »



  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine