ന്യൂഡല്‍ഹി : വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച ഇ –മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു. എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധം ആക്കിയ രാജ്യ ങ്ങളില്‍ ജോലിക്ക് പോകുന്ന വര്‍ക്കുള്ള സംവിധാനം ആണിത്. നഴ്സിംഗ്, വീട്ടു ജോലി തുടങ്ങിയ വിസ കളില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ പോകുന്ന വര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാണ്.
തൊഴില്‍ ഉടമ, തൊഴിലാളി, റിക്രൂട്ട്മെന്‍റ് ഏജന്‍സി, വിദേശ രാജ്യ ങ്ങളി ലെ ഇന്ത്യന്‍ എംബസ്സികള്‍, കോണ്‍സുലേറ്റുകള്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ് ഓഫീസുകള്‍ എന്നിവയെ വെബ് സൈറ്റു മായി കണ്ണി ചേര്‍ത്തിട്ടുണ്ട്.
ഇ – മൈഗ്രേറ്റ് സംവിധാനം അനുസരിച്ച് ഇന്ത്യ യില്‍ നിന്ന് ജോലിക്കാരെ എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമ അല്ലെങ്കില്‍ സ്ഥാപനം ഈ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനി നേരിട്ടും ഏജന്‍സി കള്‍ മുഖേന നടത്തുന്ന റിക്രൂട്ട്മെന്‍റിനും രജിസ്ട്രേഷന്‍ നിര്‍ബന്ധ മാണ്.
തസ്തിക, ശമ്പളം തുടങ്ങിയവ വ്യക്ത മാക്കുന്ന വിവര ങ്ങളും തൊഴിലുടമ നല്‍കണം. ഇവ അതത് രാജ്യ ങ്ങളിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് പരിശോധിച്ച് ഉറപ്പു വരുത്തും. റിക്രൂട്ട്മെന്‍റ് തട്ടിപ്പു കളുടെ പശ്ചാത്തല ത്തില്‍ ഇന്ത്യന്‍ ഗവണ്മെന്റ് തങ്ങളുടെ പൌരന്മാരുടെ സംരക്ഷണ ത്തിനായി രൂപ കല്‍പന ചെയ്തതാണ് ഇ – മൈഗ്രേറ്റ്.
കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന് കീഴിലാണ് ഈ വെബ് സൈറ്റ്. എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥി ക്ക് വെബ് സൈറ്റ് വഴി ക്ളിയറന്‍സിനു വേണ്ടി യുള്ള അപേക്ഷ നല്‍കാം.
പ്രസ്തുത ഉദ്യോഗാര്‍ത്ഥി യുടെ തൊഴിലുടമ നല്‍കിയ വിവരങ്ങള്‍ വിശ്വാസ യോഗ്യമാണ് എന്ന് കണ്ടാല്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് അനുവദിക്കും. ക്ളിയറന്‍സിന് നല്‍കിയ അപേക്ഷ യുടെ അപ്പോഴത്തെ സ്ഥിതി എന്താണെന്ന് ഉദ്യോഗാര്‍ത്ഥി ക്ക് അറിയാനും വെബ് സൈറ്റില്‍ സംവിധാനമുണ്ട്.