പ്രധാനമന്ത്രിയുടെ പേരു സ്വർണലിപികളിൽ എഴുതിയ വിവാദ സ്യൂട്ട് ഗിന്നസ് ബുക്കിൽ. കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദർശിക്കാൻ വന്നപ്പോൾ നരേന്ദ്ര മോദി അണിഞ്ഞ സ്യൂട്ട് ആണ് 4.31 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റതോടെ ഗിന്നസ് ബുക്കിൽ കയറിയത്. സൂറത്ത് ആസ്ഥാനമായ ധർമാനന്ദ ഡയമണ്ട് കമ്പനി ഉടമ ലാൽജിഭായ് പട്ടേലാണ് സ്യൂട്ട് വാങ്ങിയത്.
പ്രധാനമന്ത്രി 10 ലക്ഷം രൂപ ചെലവാക്കി സ്യൂട്ട് ധരിച്ചത് അന്ന് കടുത്ത വിമർശനമായിരുന്നു. ലേലത്തുക ഗംഗാ ശുചീകരണ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കും.