നരേന്ദ്രമോദിയുടെ ഒറ്റ ഇന്ത്യ ഒറ്റ തെരെഞ്ഞെടുപ്പ് പദ്ധതിക്ക് പിന്തുണയുമായി രാഷ്ട്രപതി പ്രണബ് മുഖർജി രംഗത്ത്. തെരെഞ്ഞെടുപ്പ് ഒന്നിച്ച് നടത്താൻ കമ്മീഷൻ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപക ദിനത്തിൽ ഒരു വിദ്യാലയത്തിൽ ക്ലാസ്സ് എടുക്കവെയാണ് രാഷ്ട്രപതി ഈ കാര്യങ്ങൾ അറിയിച്ചത്.
ഇടയ്ക്കിടെ ഉണ്ടാകുന്ന തെരെഞ്ഞെടുപ്പുകൾ സമയ നഷ്ടവും പണച്ചെലവും കൂട്ടുന്നതിന് കാരണമാകുന്നുവെന്നും അതിനാൽ ഒറ്റ തെരെഞ്ഞെടുപ്പ് എന്ന ആശയത്തിലേക്ക് നാം മാറണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ മാർച്ചിൽ നടന്ന ബി.ജെ.പി യോഗത്തിൽ പറഞ്ഞിരുന്നു.