ബംഗളൂരു : ഈ അദ്ധ്യയന വർഷം മുതൽ ഏഴാം ക്ലാസ്സിൽ പൊതു പരീക്ഷ ഏർപ്പെടുത്തും എന്ന് കര്‍ണ്ണാടക വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ വിദ്യാഭ്യാസ ത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്താനായിട്ടാണ് ഈ നീക്കം. പത്താം ക്ലാസ്സ് വരെ വിദ്യാർത്ഥികളെ തോൽപ്പി ക്കേണ്ടതില്ല എന്ന നയം ഇതോടെ കർണ്ണാടക ഒഴിവാക്കും.
ഏഴാം ക്ലാസ്സിൽ പൊതുപരീക്ഷ ഏർപ്പെടുത്തുന്നത് വിദ്യാർത്ഥി കൾക്ക് പ്രയാ സകരം ആയിരിക്കും. ആയതിനാല്‍ സർക്കാർ തീരുമാനം പിൻവലിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് ആള്‍ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി രംഗത്തു വന്നിട്ടുണ്ട്.
സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം വര്‍ദ്ധി പ്പിക്കുവാന്‍ രാജ്യത്തെ വിദ്യാ ഭ്യാസ വിദഗ്ദര്‍ നിർദ്ദേശിക്കുന്ന രീതികൾ നടപ്പാക്കുകയാണ് വേണ്ടത് എന്നും ഇവർ ചൂണ്ടി ക്കാണിച്ചു.