ടോം വടക്കൻ ബി. ജെ. പി. യിൽ

March 14th, 2019

congress-leader-tom-vadakkan-joins-bharatiya-janata-party-ePathram
ന്യൂ ഡല്‍ഹി : കോണ്‍ഗ്രസ്സ് നേതാവ് ടോം വട ക്കന്‍ ബി. ജെ. പി. യില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിൽ നിന്ന് ടോം വടക്കൻ ബി. ജെ. പി. അംഗത്വം സ്വീകരിച്ചു. പുൽവാമ ഭീകരാക്രമണം സംബ ന്ധിച്ച കോൺ ഗ്രസ്സി ന്‍റെ പ്രതി കരണ ത്തിൽ പ്രതി ഷേധിച്ചു കൊണ്ടാണ് പാർട്ടി യിൽ നിന്നും രാജി വെച്ചു പോകു ന്നത് എന്നും ടോം വടക്കന്‍ പറഞ്ഞു.

എ. ഐ. സി. സി. മുന്‍ സെക്രട്ടറിയും മുന്‍ മാധ്യമ വക്താ വും കൂടി യാണ് ടോം വടക്കന്‍. കോൺ ഗ്രസ്സി നെ പ്രതി നിധീ കരിച്ച് ദേശീയ വിഷയ ങ്ങളില്‍ ചാനല്‍ ചര്‍ച്ചക ളില്‍ പങ്കെടു ത്തി രുന്നത് ടോം വടക്കന്‍ ആയി രുന്നു. തൃശൂര്‍ സ്വദേശി യായ ഇദ്ദേഹം, ലോക് സഭ യിലേക്ക് മത്സരിക്കു വാന്‍ ശ്രമം നടത്തി എങ്കി ലും നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചി രുന്നില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വോട്ട്‌ ആയുധമാണ്‌; മോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക

March 13th, 2019

priyanka-gandhi-epathram

ഗാന്ധിനഗര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ ആദ്യ തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗം. തൊഴിലില്ലായ്‌മ, കള്ളപ്പണം, സ്‌ത്രീസുരക്ഷ എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു മോദിക്കെതിരായ പ്രിയങ്കയുടെ ആക്രമണം. വോട്ടവകാശം ജനങ്ങളുടെ ആയുധമാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ഗുജറാത്തില്‍ ജനസങ്കല്‍പ്‌ യാത്രയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രിയങ്ക. തെരഞ്ഞെടുപ്പില്‍ സ്വന്തം പങ്ക്‌ എന്താണ്‌ എന്ന്‌ ഓരോരുത്തരും മനസ്സിലാക്കണം. ജനങ്ങള്‍ അവരുടെ ഭാവിയാണ്‌ ഇതിലൂടെ തീരുമാനിക്കാന്‍ പോകുന്നത്‌. തെരഞ്ഞെടുപ്പ്‌ സമയത്തെ പ്രധാന ചര്‍ച്ചാവിഷയം പുരോഗതിയുമായി ബന്ധപ്പെട്ടതാവണം. രാജ്യത്തെ ഭരണസംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്‌ സ്വാതന്ത്ര്യസമരത്തോളം തന്നെ പ്രാധാന്യത്തോടെ കാണണമെന്നും അവര്‍ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏഴു ഘട്ട ങ്ങളി ലായി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ മേയ് 23 ന്

March 10th, 2019

electronic-voting-machine-evm-hacked-in-2014-claims-us-based-indian-cyber-expert-ePathram
ന്യൂഡൽഹി : പതിനേഴാം ലോക് സഭാ തെരഞ്ഞെടുപ്പ് ഏഴു ഘട്ട ങ്ങളി ലായി നടക്കും. ഏപ്രിൽ 11 ന് തുടക്ക മാവുന്ന വോട്ടെടുപ്പ് മേയ് 19 ന് പൂര്‍ണ്ണമാവും. ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയ്യതി കളി ലായാണു ഏഴു ഘട്ടങ്ങൾ. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട ത്തില്‍ ഏപ്രിൽ 23 ന് കേരളത്തിലെ പോളിംഗ് നടക്കും. വോട്ടെണ്ണലും ഫല പ്രഖ്യാ പനവും മേയ് 23 ന് ആയി രിക്കും.

എല്ലാ പോളിംഗ് ബൂത്തുകളിലും വി വി പാറ്റ് സംവി ധാനം ഉപയോഗിക്കും എന്ന് തെരഞ്ഞെ ടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാജ്യത്ത് 90 കോടി വോട്ടര്‍ മാരാ ണുള്ളത്. ഇവര്‍ക്കു വേണ്ടി പത്തു ലക്ഷം പോളിംഗ് ബൂത്തു കള്‍ ഒരുക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു; തീയതി ഇന്ന് പ്രഖ്യാപിക്കും

March 10th, 2019

election-epathram

ന്യൂഡല്‍ഹി: ലോക്സഭ തിര‍ഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചു മണിക്ക് വിജ്ഞാൻ ഭവനിലാണ് പ്രഖ്യാപനം. കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടവും നിലവിൽ വരും.

ലോക്സഭയ്ക്കു പുറമെ ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ‌ പ്രദേശ്, ഒഡീഷ എന്നീ നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും.തീയതി പ്രഖ്യാപിക്കാൻ വൈകുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആക്രമണം; തകര്‍ത്തത് ഏറ്റവും വലിയ ഭീകര ക്യാമ്പ്

February 26th, 2019

fighter jets-epathram

ന്യൂഡല്‍ഹി : ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് ഭീകര ക്യാമ്പുകള്‍ തകര്‍ത്തെറിയാന്‍ എടുത്തത് 21 മിനിറ്റ്. ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാമ്പുകളാണ് 1000 കിലോയോളം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മിറാഷ് വിമാനങ്ങള്‍ തകര്‍ത്തെറിഞ്ഞത്.

ബാലാകോട്ടയിലാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തായിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ ക്യാമ്പുകളാണ് ഇവിടെ തകര്‍ത്തത്. ഇന്ത്യ വിട്ടയച്ച പാക് ഭീകരനായ മൗലാന മസൂദ് അസര്‍ 2001 ല്‍ സ്ഥാപിച്ചതാണ് ബാലാക്കോട്ടയിലെ ജയ്ഷെ പരിശീലന ക്യാമ്പ്.

ഇന്ത്യയില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കൃത്യമായി വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാധാനത്തിന് അവസരം നല്‍കൂ ; മോദിക്ക് മുമ്പില്‍ കൈകൂപ്പി പാക് പ്രധാനമന്ത്രി
Next »Next Page » അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി »



  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine