സമാധാനത്തിന് അവസരം നല്‍കൂ ; മോദിക്ക് മുമ്പില്‍ കൈകൂപ്പി പാക് പ്രധാനമന്ത്രി

February 25th, 2019

modi-epathram

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ സമാധാനത്തിന് ഒരവസരം തരണമെന്ന അഭ്യര്‍ഥനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് മോദി രാജസ്ഥാനില്‍ നടന്ന റാലിക്കിടെ ആവശ്യപ്പെട്ടിരുന്നു.

ആഗോള തലത്തില്‍ ഭീകരവാദത്തിനെതിരായ വികാരം രൂപപ്പെടുകയാണെന്നും പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാടുമായി ഇന്ത്യ മുന്നോട്ട് പോകുകയാണെന്നും മോദി വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നദീ ജലം പങ്കു വെക്കില്ല – കടുത്ത നട പടി യുമായി ഇന്ത്യ

February 21st, 2019

nitin-gadkari-2018-union-transport-minister-ePathram
ന്യൂഡൽഹി : പുല്‍വാമ ചാവേര്‍ ആക്രമണ ത്തിനു പിന്നാലെ പാക്കിസ്ഥാന് എതിരെ കടു ത്ത നടപടി യു മായി ഇന്ത്യ രംഗത്ത്. മൂന്നു നദി കളിലെ ജലം പങ്കു വെക്കുന്നത് നിര്‍ത്തും എന്ന് കേന്ദ്ര ജല വിഭവ വകുപ്പു മന്ത്രി നിതിൻ ഗഡ് കരി പറഞ്ഞു.

ഇതിന്‍റെ ഭാഗ മായി സത്‌ലജ്, രവി, ബിയാസ് എന്നീ മൂന്നു നദി കളി ലെ വെള്ളം ജമ്മു കശ്മീ രി ലേക്കും പഞ്ചാബി ലേക്കും വഴി തിരിച്ചു വിടും.

‘പാക്കിസ്ഥാനുമായി വെള്ളം പങ്കു വെക്കുന്നത് അവ സാനി പ്പിക്കു വാന്‍ നമ്മുടെ സർക്കാർ തീരു മാനിച്ചു. കിഴക്കൻ നദി കളി കളിൽ നിന്നു വരു ന്ന വെള്ളം ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാന ങ്ങളി ലേക്ക് വഴി തിരിച്ചു വിടും.’ നിതിൻ ഗഡ് കരി ട്വീറ്റ് ചെയ്തു.

സിന്ധു നദീ ജല കരാർ പ്രകാരം, പോഷക നദി കളായ രവി, സത്‌ലജ്, ബിയാസ് എന്നി വയിലെ വെള്ളം ഇന്ത്യ ക്കും ഛലം, ചിനാബ്, സിന്ധു എന്നീ നദി കളിലെ ജലം പാക്കിസ്ഥാനും ഉള്ള താണ്. വിഭജന ത്തിന് ശേഷ മാണ് ഇരു രാജ്യ ങ്ങളും മൂന്നു നദി കള്‍ വീതം പങ്കിട്ടെടു ത്തത്. എന്നാല്‍ കരാർ പ്രകാരമുള്ള 93–94 ശതമാനം ജലം മാത്ര മാണ് ഇന്ത്യ ഉപ യോഗി ക്കു ന്നത്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

January 29th, 2019

george-fernandes-passes-away-ePathram
ന്യൂഡല്‍ഹി : സോഷ്യലിസ്റ്റ് നേതാവും കേന്ദ്ര പ്രതിരോധ മന്ത്രി യും ആയിരുന്ന ജോര്‍ജ്ജ് ഫെര്‍ണാ ണ്ടസ് (88) അന്ത രിച്ചു. ഇന്നു രാവിലെ ആറു മണി യോടെ ഡൽഹി യിലെ വസതി യിലാ യിരുന്നു അന്ത്യം.

അല്‍ഷി മേഴ്‌സും പാര്‍ക്കിന്‍ സണ്‍സ് രോഗവും ബാധിച്ച് ചികിത്സ യില്‍ ആയി രുന്നു.

1930 ജൂണ്‍ മൂന്നിന് മംഗലാ പുരത്ത് ജനിച്ച ജോര്‍ജ് ഫെര്‍ ണാണ്ടസ് വിദ്യാഭ്യാസത്തിനു ശേഷം പത്ര പ്രവര്‍ ത്തക നായി ജോലി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

റാം മനോഹര്‍ ലോഹ്യ, പ്ലാസിഡ് ഡെ മെല്ലോ എന്നി വരുടെ രാഷ്ട്രീയ പ്രവര്‍ ത്തന ങ്ങളില്‍ ആകൃഷ്ട നായി സോഷ്യലിസ്റ്റ് ട്രേഡ് യൂണി യനില്‍ ചേര്‍ന്ന് പൊതു പ്രവര്‍ ത്തനം ആരംഭിച്ചു. അടിയന്തരാ വസ്ഥക്ക് എതിരെ യുള്ള പ്രതിഷേധ ങ്ങള്‍ ക്ക് നേതൃത്വം കൊടുത്ത ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്.

1961 ലെ ബോംബെ മുന്‍ സിപ്പല്‍ തെരഞ്ഞെ ടുപ്പില്‍ മല്‍സ രിച്ചു വിജയിച്ചു. 1967 ലെ ലോക് സഭാ തെര ഞ്ഞെടു പ്പില്‍ മത്സരിച്ച തിലൂടെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് ആയി മാറി. 1969 ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, 1973 ല്‍ പാര്‍ട്ടി ചെയര്‍ മാന്‍ എന്നി ങ്ങനെ യായിരുന്നു അദ്ദേഹ ത്തിന്റെ രാഷ്ട്രീയ രംഗത്തെ വളര്‍ച്ച.

1989 ല്‍ വി. പി. സിംഗ് മന്ത്രി സഭ യില്‍ റെയില്‍വേ വകുപ്പു മന്ത്രി യായിരുന്നു. കൊങ്കണ്‍ റെയില്‍വേ നിര്‍മ്മാ ണ പ്രവര്‍ ത്തന ങ്ങള്‍ തുട ങ്ങി യത് അദ്ദേഹ ത്തിന്റെ ഭരണ കാലത്ത് ആയി രുന്നു.

1998 ല്‍ എ. ബി. വാജ്പേയ് മന്ത്രി സഭയില്‍ പ്രതി രോധ വകുപ്പു മന്ത്രി യായി പ്രവര്‍ ത്തിച്ചു. 2009 – 2010 കാല ഘട്ട ത്തില്‍ ബീഹാറില്‍ നിന്നും രാജ്യ സഭാ അംഗ വുമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ്സ് ജനറൽ സെക്രട്ടറി

January 23rd, 2019

aicc-gen-secretary-priyanka-gandhi-ePathram

ന്യൂഡൽഹി : എ. ഐ. സി. സി. ജനറൽ സെക്രട്ടറി യായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ മണ്ഡലം വാര ണാസി ഉള്‍പ്പെടുന്ന കിഴ ക്കൻ ഉത്തർ പ്രദേശി ന്റെ ചുമതല യാണ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കി യിരി ക്കുന്നത്.

1999 – ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ത്തോടെ കോണ്‍ ഗ്രസ്സ് രാഷ്ട്രീയ ത്തില്‍ ഇറ ങ്ങിയ പ്രിയങ്ക ഗാന്ധി ഇപ്പോള്‍ കള ത്തില്‍ സജീവമാ വുന്നത് കോണ്‍ ഗ്രസ്സ് പ്രവര്‍ത്ത കര്‍ക്ക് ഊര്‍ജ്ജം നല്‍കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വില യിരുത്തു ന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹനുമാന്‍ മുസ്ലീം ആയിരുന്നു : ബി. ജെ. പി. നേതാവിനു ട്രോൾ മഴ

December 22nd, 2018

lotus-bjp-logo-ePathram

ലഖ്നൗ : ഹനുമാന്‍ ഒരു മുസല്‍മാന്‍ ആയി രുന്നു എന്നുള്ള ബി. ജെ. പി. നേതാവും ഉത്തര്‍ പ്രദേശ് ലെജി സ്ലേറ്റീ വ് കൗണ്‍സില്‍ മെമ്പറുമായ (MLC) ബുക്കല്‍ നവാബ് നടത്തിയ പ്രസ്താ വന രാഷ്ട്രീയ രംഗത്തും സോഷ്യല്‍ മീഡിയ യിലും വലിയ ചലന ങ്ങള്‍ ഉണ്ടാക്കി.

‘ഹനുമാന്‍ മുസല്‍മാന്‍ ആയിരുന്നു എന്നാണ് എന്റെ വിശ്വാസം. കാരണം മുസ്ലീ ങ്ങള്‍ക്ക് ഇട യിലാ ണ് ഹനു മാനു മായി സാദൃശ്യ മുള്ള പേരു കള്‍. ഉദാഹരണ ത്തിന് റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, കുര്‍ബാന്‍ എന്നിങ്ങനെ.

ഹനുമാൻ എന്ന പേരിനെ പിന്തുടർന്ന് വന്നതാണ് ഈ പേരു കള്‍ എന്നും ബുക്കൽ നവാബ് പറഞ്ഞു.

ബി. ജെ. പി. നേതാക്കളുടെ ഇത്തരം വിടു വായത്തം ഇപ്പോള്‍ സാമൂഹ്യ മാധ്യമ ങ്ങളില്‍ ആഘോഷ മായി മാറി യിരി ക്കുകയാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് കുറയും
Next »Next Page » ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മൽസരിക്കും : കമൽഹാസൻ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine