ഇന്ത്യക്കാരെ ഹിന്ദുക്കളെന്നും അല്ലാത്തവരുമെന്ന് തരംതിരിക്കുന്നതാണ് മോദിയുടെ നിലപാട്; യെച്ചൂരി

April 1st, 2019

modi-epathram

തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി. രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേർതിരിച്ച് കാണുന്നതാണ് നരേന്ദ്ര മോദിയുടെ വികലമായ നിലപാടെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. രാഹുൽ ഹിന്ദു മേഖലയിൽ നിന്ന് പേടിച്ച് ഒളിച്ചോടിയെന്ന മോദിയുടെ പരാമർശത്തിനെതിരെയാണ് വിമർശനം.

ഹിന്ദുത്വ ഇന്ത്യയെന്ന കാഴ്ചപ്പാടിനെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ യു ഡി എഫ് ആണ് മുഖ്യഎതിരാളിയെന്നും യെച്ചൂരി തിരുവല്ലയിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് അടക്കം 20 മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും യെച്ചൂരി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാര്‍ച്ച് 31 നകം 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവു കളില്‍ നിയമനം നടത്തും : രാഹുല്‍ ഗാന്ധി

April 1st, 2019

sonia-rahul-epathram
ന്യൂഡല്‍ഹി : അധികാര ത്തില്‍ വന്നാല്‍ ഒഴി വുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലി കളില്‍ 2020 മാര്‍ച്ച് 31 നകം നിയമനം നടത്തും എന്ന് കോണ്‍ ഗ്രസ്സ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. സർക്കാർ മേഖല കളിൽ ഒഴിവു വരുന്ന പോസ്റ്റു കളില്‍ എല്ലാം തന്നെ ഉടന്‍ നിയമനം നടത്തും എന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ആരോഗ്യ പരി രക്ഷക്കും വിദ്യാ ഭ്യാസ ത്തിനും വേണ്ടി യുള്ള ഫണ്ട് ഓരോ സംസ്ഥാനത്തിനും കേന്ദ്രം കൈ മാറും.

നരേന്ദ്ര മോഡിയുടെ ഭരണ ത്തില്‍ രാജ്യത്ത് വലിയ രീതി യില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു എന്നുള്ള വിവിധ തല ങ്ങളില്‍ നിന്നുള്ള വിമര്‍ ശന ങ്ങളുടെ ചുവടു പിടിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി  തൊഴില്‍ വാഗ്ദാനം നല്‍കി യിരി ക്കുന്നത് എന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ്സ് അധി കാര ത്തില്‍ എത്തി യാല്‍ രാജ്യ ത്തെ വിദ്യാ ഭ്യാസ, ആരോഗ്യ മേഖല കൾക്ക് കൂടു തൽ പ്രാധാന്യം നൽകി ക്കൊണ്ട് ഡോ. മൻ മോഹൻ സിംഗി ന്റെ സാമ്പ ത്തിക നയ ങ്ങള്‍ നടപ്പി ലാ ക്കും എന്നും ജി. എസ്. ടി. പുനർ നിർണ്ണയം, പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം, പുതിയ സംരഭ കര്‍ക്ക് എളുപ്പ ത്തില്‍ ബിസി നസ്സ് തുട ങ്ങുവാന്‍ നികുതി ഇളവ് അടക്കമുള്ള പദ്ധതി കളും രാഹുല്‍ നേരത്തെ പ്രഖ്യാ പിച്ചി രുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും

March 31st, 2019

rahul-gandhi-epathram
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി വയനാട് മണ്ഡല ത്തില്‍ മല്‍സരി ക്കുവാന്‍ തീരു മാനിച്ച തോടെ അനിശ്ചിത്വം നീങ്ങി. ഉത്തര്‍ പ്രദേശിലെ അമേഠിക്ക് പുറമെ യാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ കൂടി മത്സരിക്കുക.

എ. കെ. ആന്റ ണി യാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപി ച്ചത്. എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി കെ. സി. വേണു ഗോപാല്‍, കോണ്‍ഗ്രസ്സ് വക്താവ് രന്ദീപ് സിംഗ് സുര്‍ജെ വാല തുടങ്ങിയ നേതാക്കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗുജറാത്തിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാവും; സര്‍വേ റിപ്പോര്‍ട്ട്

March 29th, 2019

rahul-epathram

ദില്ലി: മോദി തരംഗം ആഞ്ഞടിച്ച 2014നെ അപേക്ഷിച്ച് വമ്പന്‍ തിരിച്ചടി രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപിക്ക്‌ ഉണ്ടാവുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ഇത്തവണ മോദി തരംഗം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജാര്‍ഖണ്ഡിലും സമാന സ്ഥിതിയാണ് ഉണ്ടാവുകയെന്നാണ് സൂചനകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശങ്കപ്പെടാന്‍ ഇനിയും കാരണങ്ങളുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.

അതേസമയം കോണ്‍ഗ്രസ് ഒരു സംസ്ഥാനത്ത് സഖ്യത്തിലൂടെയും മറ്റൊരു സംസ്ഥാനത്ത് സ്വന്തം ശക്തിയിലൂടെയും കരുത്ത് വര്‍ധിപ്പിക്കുന്നതായി സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗംഭീര പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഗുജറാത്തില്‍ 85 സീറ്റുകള്‍ നേടി ബിജെപിയെ ഞെട്ടിക്കാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രതിപക്ഷമഹാസഖ്യത്തിന്‍റെ പിന്തുണ വേണ്ട; കനയ്യകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകും

March 24th, 2019

kanayyakumar_epathram

പട്ന: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റും വിദ്യാര്‍ത്ഥിസമര നായകനുമായ കനയയ്കുമാര്‍ ബീഹാറിലെ സിപിഐ സ്ഥാനാര്‍ത്ഥിയാകും. ബെഗുസരായി മണ്ഡലത്തില്‍ നിന്നാണ് തീപ്പൊരി നേതാവ് ജനവിധി തേടുക. പ്രതിപക്ഷമഹാസഖ്യം സീറ്റ് നിഷേധിച്ചതോടെയാണ് കനയ്യകുമാറിനെ ബെഗുസരായിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്.

ബീഹാറിലെ പ്രതിപക്ഷമഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി കനയ്യകുമാര്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍, കോണ്‍ഗ്രസും ആര്‍ജെഡിയും നേതൃത്വം നല്‍കുന്ന പ്രതിപക്ഷമഹാസഖ്യം സിപിഐ,സിപിഎം പാര്‍ട്ടികളെ സീറ്റ് വിഭജനത്തില്‍ കയ്യൊഴിഞ്ഞു. ഇടുമുന്നണിയിലെ സിപിഐഎംഎല്‍ന് മാത്രമാണ് ഒരു സീറ്റ് ലഭിച്ചത്. തുടര്‍ന്നാണ് തനിച്ച് മത്സരിക്കാന്‍ സിപിഐയും സിപിഎമ്മും തീരുമാനിച്ചത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലോക്സഭയിലേക്ക് മത്സരിക്കാനില്ല; മായാവതി
Next »Next Page » അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കി ; ലോകമാപ്പുകൾ നശിപ്പിച്ച് ചൈന »



  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine