ന്യൂഡൽഹി : പശ്ചിമ ബംഗാളി ന്റെ പേര് ‘ബംഗളാ’ എന്നാക്കി മാറ്റുന്നതി നുള്ള നടപടി സ്വീകരിക്കാം എന്ന് പ്രധാന മന്ത്രി ഉറപ്പു നൽകിയാതായി മമത ബാനർജി. കഴിഞ്ഞ ദിവസം ഡല്‍ഹി യില്‍ എത്തി പ്രധാന മന്ത്രി നരേന്ദ്ര മോഡി യുമായി കൂടിക്കാഴ്ച നടത്തി യതിനെ തുടര്‍ന്നാണിത്.
സംസ്ഥാന വുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യു വാനായിട്ടായി രുന്നു മമതാ ബനര്‍ജി യുടെ സന്ദര്‍ശനം. അദ്ദേഹത്തിന്‍റെ വസതി യില്‍ എത്തിയായി രുന്നു കൂടി ക്കാഴ്ച.
സംസ്ഥാന ത്തിന്റെ പേര് ‘ബംഗളാ’ എന്നു മാറ്റുന്നതില്‍ പ്രധാനമന്ത്രി യുടെ പ്രതികരണം അനു കൂലം ആണെന്നും പേരു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാം എന്ന് പ്രധാന മന്ത്രി ഉറപ്പു നൽകി എന്നും അവർ പറഞ്ഞു.
പശ്ചിമ ബംഗാ ളി ന്റെ പേരു മാറ്റു വാനുള്ള ബില്‍ കഴിഞ്ഞ ജൂലായ് മാസ ത്തില്‍ നിയമ സഭ യില്‍ പാസ്സായി ട്ടുണ്ടാ യിരുന്നു. കൂടിക്കാഴ്ച തൃപ്തികരം ആയിരുന്നു എന്നും അദ്ദേഹത്തെ ബംഗാളി ലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നും മമത ബാനർജി പറഞ്ഞു. ലോക ത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൽക്കരി ഖനി യായ കൊൽക്കത്ത യിലെ ദ്യൂച്ച പച്ചമി ഉദ്ഘാടനം ചെയ്യു വാനാണ് പ്രധാന മന്ത്രിയെ ക്ഷണിച്ചത്.
ബി. ജെ. പി. യുടെയും മോഡി യുടെയും നിശിത വിമർ ശക യായ മമത യുടെ ഈ കൂടി ക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെ യാണ് കാണുന്നത്.