രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ അനുവദി ക്കുക യില്ല : സുപ്രീം കോടതി

August 22nd, 2018

supremecourt-epathram
ന്യൂഡൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ (നൺ ഒാഫ് ദ എബൗ) അനുവദി ക്കുക യില്ല എന്ന് സുപ്രീം കോടതി. പ്രത്യക്ഷ തെര ഞ്ഞെടുപ്പിൽ വ്യക്തി ഗത സമ്മതി ദായ കർക്കു വേണ്ടി നടപ്പിലാക്കിയ താണ് ‘നോട്ട’ സംവി ധാനം എന്നും സുപ്രീം കോടതി വ്യക്ത മാക്കി.

ബാലറ്റ് പേപ്പറിൽ ‘നോട്ട’ അനുവദിച്ചു കൊണ്ടുള്ള തെര ഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കുക യും ചെയ്തു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ നോട്ട സംവിധാനം ഉൾപ്പെടു ത്തുവാൻ അനു വദിച്ചു കൊണ്ടുള്ള തെര ഞ്ഞെ ടുപ്പ് കമ്മീ ഷന്റെ വിജ്ഞാ പനം ചോദ്യം ചെയ്തു കൊണ്ട് ഗുജറാത്ത് നിയമ സഭാ കോൺ ഗ്രസ്സ് ചീഫ് വിപ്പ് ഷൈലേഷ് മനു ഭായ് പർമർ സമർ പ്പിച്ച ഹരജി യെ തുടർ ന്നായി രുന്നു കോടതി വിധി. നോട്ട സംവിധാനം കുതിര ക്കച്ചവട ത്തിനും അഴി മതിക്കും ഇടയാക്കും എന്നും ഷൈലേഷ് മനു ഭായ് പർമർ ചൂണ്ടി ക്കാട്ടി യിരുന്നു.

നോട്ട നടപ്പി ലാക്കുന്ന തോടെ വോട്ട് ചെയ്യാ തിരി ക്കുന്ന തിന് നിയമ സാധുത നൽ കുക യാണ് തെര ഞ്ഞെടുപ്പ് പാനൽ ചെയ്യു ന്നത് എന്ന് സുപ്രീം കോടതി അഭി പ്രായ പ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസു മാരായ ഖാൻ വിൽകർ, ഡി. വൈ. ചന്ദ്ര ചൂഡ് എന്നി വര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താ വിച്ചത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

തെരഞ്ഞെടു പ്പിനു മുൻപ് രാമ ക്ഷേത്ര നിർമ്മാണം : ബി. ജെ.പി. വാർത്ത നിഷേധിച്ചു

July 14th, 2018

babri-masjid-aodhya-issue-ePathram ന്യൂഡൽഹി : അടുത്ത ലോക് സഭാ തെര ഞ്ഞെടു പ്പിനു മുൻപ് അയോദ്ധ്യ യിൽ രാമ ക്ഷേത്ര നിർ മ്മാണം ആരം ഭിക്കും എന്ന് ബി. ജെ. പി. പ്രസി ഡണ്ട് അമിത് ഷാ പറഞ്ഞു എന്ന വാർത്ത കളെ നിഷേധിച്ചു കൊണ്ട് ബി. ജെ. പി. രംഗത്ത്.

‘ഇന്നലെ തെലങ്കാനയിൽ ബി. ജെ. പി. അദ്ധ്യ ക്ഷൻ അമിത് ഷാ രാമ ക്ഷേത്ര ത്തെ സംബ ന്ധിച്ചു യാതൊരു പരമാർശ ങ്ങളും നടത്തി യിട്ടില്ല. ഇതു സംബന്ധിച്ചു ചില മാധ്യമ ങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധ മാണ്. ഇങ്ങനെ ഒരു കാര്യം അജൻഡ യിൽ പോലും ഇ ല്ല’ പാര്‍ട്ടി യുടെ ഔദ്യോഗിക ട്വിറ്റര്‍ പേജി ലാണ് ഇക്കാര്യം കുറിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമല്ല : സുബ്ര ഹ്മണ്യന്‍ സ്വാമി

July 9th, 2018

subramanian-swamy-epathram
മുംബൈ : രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നില യിലല്ല എന്ന് ബി. ജെ. പി. നേതാവ് സുബ്ര ഹ്മണ്യന്‍ സ്വാമി. ഹിന്ദുത്വ അജണ്ട തുടർന്നും ബി. ജെ. പി. യെ അധി കാര ത്തിൽ എത്തു വാൻ സഹാ യിക്കും എന്നും സ്വാമി പറഞ്ഞു.

വിരാട് ഹിന്ദു സ്ഥാന്‍ സംഘം മുംബൈ യില്‍ സംഘ ടി പ്പിച്ച ‘ഇന്ത്യാസ് ഗ്രാന്‍ഡ് നരേറ്റീവ്’ എന്ന പരി പാടി യില്‍ സംസാരി ക്കുക യായിരുന്നു സുബ്ര ഹ്മണ്യന്‍ സ്വാമി.

ഹിന്ദുത്വ അജണ്ടയിലൂന്നി അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്തതു കൊണ്ടാണ് 2014 ലെ തെരഞ്ഞെ ടുപ്പില്‍ ഇത്രയധികം സീറ്റുകള്‍ നേടു വാന്‍ സഹായി ച്ചത്.

തുടര്‍ന്നും ഹിന്ദുത്വ അജണ്ട ബി. ജെ. പി. യെ സഹാ യി ക്കുവാന്‍ പോവുക യാണ്. തെരഞ്ഞെ ടുപ്പ് വാഗ്ദാന ങ്ങള്‍ പാലിക്കു വാന്‍ എന്‍. ഡി. എ. സര്‍ ക്കാരിന് അഞ്ച് വര്‍ഷം കൂടി ആവശ്യ മുണ്ട്. 2014 ലില്‍ ബി. ജെ. പി. ജന ങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാ ന ങ്ങളും പാലിച്ചു എന്നു പറയു വാന്‍ കഴി യില്ല. പക്ഷേ ജനങ്ങളെ മാനിച്ച് വാഗ്ദാന ങ്ങള്‍ പാലി ക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം കൂടി വേണം അത് പൂര്‍ണ്ണ മായും നടപ്പി ലാക്കു വാന്‍ എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. യുമായുള്ള സഖ്യം തുടരും : നിതീഷ്​ കുമാർ

July 8th, 2018

janta-dal-united-jdu-leader-nitish-kumar-ePathram
ന്യൂഡൽഹി : അടുത്ത ലോക്സഭ തെരഞ്ഞെടു പ്പിലും ബി. ജെ. പി. യു മായുള്ള സഖ്യം തുടരും എന്ന് ജെ. ഡി. യു. (ജനതാ ദള്‍ യുണൈറ്റഡ്) നേതാവും  ബീഹാര്‍ മുഖ്യ മന്ത്രി യുമായ നിതീഷ് കുമാർ.

ജെ. ഡി. യു. ദേശീയ സെക്ര ട്ടറിമാർ, സംസ്ഥാന പ്രസി ഡണ്ടു മാർ, ബീഹാറി ലെ മുതിർന്ന പാര്‍ട്ടി നേതാ ക്കൾ എന്നി വരു മായി ന്യൂ ഡല്‍ഹി യില്‍ നടന്ന കൂടി ക്കാഴ്ച യിലാണ് 2019 ലോക് സഭ തെര ഞ്ഞെടു പ്പിലും  ബി. ജെ. പി. യുമാ യുള്ള സഖ്യം തുടരും എന്നുള്ള പ്രഖ്യാപനം ഉണ്ടായത്.

സീറ്റു ധാരണ സംബന്ധിച്ച തുടർ ചർച്ച കൾ ക്കായി നിതീഷ് കുമാർ ബി. ജെ. പി. പ്രസിഡണ്ട് അമിത് ഷാ യു മായി കൂടി ക്കാഴ്ച നടത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി അവി വാഹിതന്‍ : മധ്യ പ്രദേശ് ഗവർണ്ണർക്ക് എതിരെ യശോദ ബെന്‍ രംഗത്ത്

June 21st, 2018

narendra-modi-s-wife-jashodaben-ePathram

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡി അവി വാഹിതന്‍ എന്നുള്ള മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ പ്രസ്താവനക്ക് എതിരെ നരേന്ദ്ര മോഡി യുമായി അകന്നു ജീവിക്കുന്ന ഭാര്യ യശോദ ബെന്‍ രംഗത്ത്. വിദ്യാ ഭ്യാസവും ലോക വിവര വും ഉള്ള ഗവര്‍ണ്ണര്‍ ആനന്ദി ബെന്നിനെ പ്പോലെ യുള്ള ഒരു സ്ത്രീ യില്‍ നിന്നും ഇത്തര ത്തിലുള്ള പ്രസ്താവന ഉണ്ടാ യത് തന്നെ ഞെട്ടിച്ചു എന്നാണ് യശോദ ബെന്‍ മാധ്യമ ങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു പരി പാടി യില്‍ വെച്ചാണ് ഗവര്‍ണ്ണറുടെ വിവാദ പരാ മര്‍ശം ഉണ്ടാ യത്. ‘നരേന്ദ്ര ഭായി വിവാഹം ചെയ്തിട്ടില്ല. എന്നിട്ടും സ്ത്രീ കളുും കുട്ടി കളും അഭി മുഖീ കരി ക്കുന്ന നിരവധി പ്രശ്ന ങ്ങള്‍ മനസ്സി ലാ ക്കുവാന്‍ അദ്ദേഹത്തിന് കഴി യുന്നു’ ഹര്‍ദ ജില്ല യിലെ തിമാരി യില്‍ അംഗന്‍ വാടി കളു മായി ബന്ധപ്പെട്ട് നടന്ന പരി പാടി യിലെ ഗവര്‍ ണ്ണറുടെ പ്രസംഗ ത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ യില്‍ പ്രചരിക്കുകയും ചെയ്തു.

‘ആനന്ദി ബെന്‍ അങ്ങനെ പറഞ്ഞു എന്ന് ആദ്യം എനിക്കു വിശ്വസി ക്കു വാന്‍ സാധിച്ചില്ല. പിന്നീട് വീഡിയോ കണ്ട പ്പോള്‍ ബോദ്ധ്യപ്പെട്ടു.

2004 ലെ ലോക്സഭാ തെര ഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യ വാങ്മൂല ത്തില്‍ വിവാഹ ക്കാര്യം മോഡി പറ ഞ്ഞി ട്ടു ള്ളതു മാണ്. ആനന്ദി ബെനിന്റെ പരാമര്‍ശം മോഡി യെ ഇകഴ്ത്തു ന്നതാണ്. അദ്ദേഹം എനിക്ക് ബഹു മാന്യ നാണ്, അദ്ദേഹം എന്റെ ശ്രീരാമ നാണ്’ യശോദാ ബെന്‍ പറഞ്ഞു.

2004ൽ മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പത്രിക യിൽ ഭാര്യ യുടെ പേരിന്റെ സ്ഥാനത്ത് തന്റെ പേര്‍ ചേര്‍ത്തിരുന്നു.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദി ബെൻ ഇത്രയും നിരുത്തര വാദ പരമായ പ്രസ്താവന നടത്താൻ പാടില്ലായി രുന്നു എന്നും യശോദാ ബെന്‍ കൂട്ടിച്ചേര്‍ത്തു.

Image credit Online Manorama

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യ ഓഹരി തല്‍ക്കാലം വിറ്റഴിക്കില്ല
Next »Next Page » മഴ പെയ്യാന്‍ തവള കളുടെ കല്ല്യാണം നടത്തി ബി. ജെ. പി. മന്ത്രി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine