മുംബൈ : രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നില യിലല്ല എന്ന് ബി. ജെ. പി. നേതാവ് സുബ്ര ഹ്മണ്യന്‍ സ്വാമി. ഹിന്ദുത്വ അജണ്ട തുടർന്നും ബി. ജെ. പി. യെ അധി കാര ത്തിൽ എത്തു വാൻ സഹാ യിക്കും എന്നും സ്വാമി പറഞ്ഞു.
വിരാട് ഹിന്ദു സ്ഥാന്‍ സംഘം മുംബൈ യില്‍ സംഘ ടി പ്പിച്ച ‘ഇന്ത്യാസ് ഗ്രാന്‍ഡ് നരേറ്റീവ്’ എന്ന പരി പാടി യില്‍ സംസാരി ക്കുക യായിരുന്നു സുബ്ര ഹ്മണ്യന്‍ സ്വാമി.
ഹിന്ദുത്വ അജണ്ടയിലൂന്നി അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്തതു കൊണ്ടാണ് 2014 ലെ തെരഞ്ഞെ ടുപ്പില്‍ ഇത്രയധികം സീറ്റുകള്‍ നേടു വാന്‍ സഹായി ച്ചത്.
തുടര്‍ന്നും ഹിന്ദുത്വ അജണ്ട ബി. ജെ. പി. യെ സഹാ യി ക്കുവാന്‍ പോവുക യാണ്. തെരഞ്ഞെ ടുപ്പ് വാഗ്ദാന ങ്ങള്‍ പാലിക്കു വാന്‍ എന്‍. ഡി. എ. സര്‍ ക്കാരിന് അഞ്ച് വര്‍ഷം കൂടി ആവശ്യ മുണ്ട്. 2014 ലില്‍ ബി. ജെ. പി. ജന ങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാ ന ങ്ങളും പാലിച്ചു എന്നു പറയു വാന്‍ കഴി യില്ല. പക്ഷേ ജനങ്ങളെ മാനിച്ച് വാഗ്ദാന ങ്ങള്‍ പാലി ക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം കൂടി വേണം അത് പൂര്‍ണ്ണ മായും നടപ്പി ലാക്കു വാന്‍ എന്നും അദ്ദേഹം പറഞ്ഞു.