ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നയ ങ്ങ ളിൽ പ്രതി ഷേധിച്ച് ഡല്‍ഹി യിലേക്ക് നടത്തിയ കര്‍ഷക രുടെ ‘കിസ്സാൻ ക്രാന്തി പദ യാത്ര’ അവസാനിപ്പിച്ചു.
എം. എസ്. സ്വാമി നാഥന്‍ കമ്മീഷ ന്റെ ശുപാര്‍ശ കള്‍ നടപ്പാക്കുക എന്നതടക്കം നിരവധി സുപ്ര ധാന ആവശ്യ ങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഭാര തീയ കിസാൻ യൂണി യന്റെ നേതൃത്വ ത്തില്‍ ഉത്തര്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാന ങ്ങ ളില്‍ നിന്ന് ഡല്‍ഹി യിലേക്ക് സെപ്റ്റം ബര്‍ 23 ന് ആരം ഭിച്ച ‘കിസ്സാൻ ക്രാന്തി പദ യാത്ര’ ചൊവ്വാഴ്ച രാത്രി യോടെ കിസാന്‍ ഘട്ടിലെ ചൗധരി ചരണ്‍ സിംഗ് സ്മാരക ത്തില്‍ എത്തി ച്ചേര്‍ന്നു.
കർഷക സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗി ന്റെ നേതൃത്വ ത്തി ലുള്ള കേന്ദ്ര സമി തിയു മായി നടത്തിയ ചർച്ച യിൽ ഭൂരി പക്ഷം വിഷയ ങ്ങളിലും ഒത്തു തീര്‍പ്പായി.ആറ് ദിവസ ത്തി നുള്ളില്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്ന് ഭാര തീയ കിസാന്‍ യൂണി യന്‍ വക്താവ് രാകേഷ് തികൈത് അറിയിച്ചു.
കാര്‍ഷിക കടം എഴുതി ത്തള്ളുക, കര്‍ഷക പെന്‍ഷന്‍ അനു വദിക്കുക, ഇന്ധന വില കുറക്കുക. വിള ഇന്‍ ഷ്വ റന്‍സ് പദ്ധതി മെച്ച പ്പെടു ത്തുക,കരിമ്പു കര്‍ഷ കര്‍ക്കു മില്ലുകള്‍ നല്‍ കുവാ നുള്ള കുടി ശ്ശിക ലഭി ക്കുവാൻ സര്‍ ക്കാര്‍ ഇട പെടുക, 10 വര്‍ഷ ത്തില്‍ കൂടുതല്‍ പഴക്ക മുള്ള ട്രാക്ടറു കളുടെ ഉപ യോഗ ത്തിനുള്ള വിലക്ക് റദ്ദാക്കുക തുടങ്ങിയ സുപ്രധാന ആവശ്യ ങ്ങളാണ് കര്‍ഷകര്‍ ഉന്ന യിച്ചത്.
എഴുപതിനായിരത്തോളം കര്‍ഷകരാണ് ‘കിസ്സാൻ ക്രാന്തി പദ യാത്ര’ യിൽ പങ്കെടുത്തത്. അഞ്ഞൂ റോളം ട്രാക്ടറു കളിലും പ്രക്ഷോഭകര്‍ വന്നിരുന്നു. കര്‍ഷകരെ ഗാസി യാബാദില്‍ തടയുവാനുള്ള പോലീ സിന്റെ ശ്രമം സംഘര്‍ഷ ത്തില്‍ കലാ ശിച്ചിരുന്നു. കര്‍ഷക പദയാത്ര ഡല്‍ഹി യില്‍ എത്തു ന്നത് തട യുവാ നുള്ള പോലീ സിന്റെ ശ്രമ ങ്ങള്‍ ഫലി ക്കാതെ വന്നതോടെ കര്‍ഷകരെ അനു നയി പ്പിക്കു വാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി യത്.