ആപ്പുകൾ നിരോധിച്ചത് ഇന്ത്യ യുടെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്നു കേന്ദ്ര മന്ത്രി

July 2nd, 2020

chinese-app-tiktok-banned-in-india-ePathram
ന്യൂഡല്‍ഹി : ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പു കൾക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് രാജ്യ ത്തിന്റെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്.

ബംഗാളിൽ നടന്ന ബി. ജെ. പി. റാലി യിൽ സംസാരിക്കു മ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണ ത്തിന് വേണ്ടി യാണ് നാം ചൈനീസ് ആപ്പു കൾക്ക് നിരോധനം ഏർപ്പെടുത്തിയത്. അതൊരു ‘ഡിജിറ്റൽ സ്ട്രൈക്ക്’ ആയിരുന്നു.

ഇന്ത്യ – ചൈന അതിർത്തിയില്‍ അരങ്ങേറുന്ന സംഘർഷ ത്തിന്റെ പശ്ചാത്തല ത്തിലാണ് ടിക്ക് ടോക്, യു. സി. ബ്രൗസർ, വി- ചാറ്റ് തുടങ്ങി 59 ചൈനീസ് ആപ്പു കൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്.

സമാധാനം എന്നതിലാണ് നമ്മള്‍ വിശ്വസി ക്കുന്നത്. രാജ്യങ്ങള്‍ തമ്മി ലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച യിലൂടെ പരിഹരി ക്കാവുന്നതാണ്. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്ക് ഉണ്ടെങ്കില്‍ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും.

നമ്മുടെ 20 സൈനികര്‍ ജീവന്‍ നല്‍കി എങ്കില്‍ ചൈന യുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്ടമുണ്ട്. മരിച്ചവരുടെ കണക്കുമായി അവര്‍ ഇതു വരെ വന്നിട്ടില്ല എന്ന് ഓര്‍ക്കുക എന്നും കേന്ദ്ര മന്ത്രി ബി. ജെ. പി. റാലി യില്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

എ. ടി. എം. ഇടപാടു കള്‍ സൗജന്യം : സൈബര്‍ തട്ടിപ്പു കാര്‍ക്ക് എതിരെ ജാഗ്രതാ നിര്‍ദ്ദേശം

April 16th, 2020

logo-state-bank-of-india-sbi-ePathram
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ. ടി. എം. ഇട പാടു കള്‍ 2020 ജൂണ്‍ 30 വരെ സൗജന്യം ആയിരിക്കും ബാങ്ക് അധികൃതര്‍. സേവിംഗ്സ് ബാങ്ക് എക്കൗണ്ടു കാര്‍ക്ക് സൗജന്യ മായി എട്ട് എ. ടി. എം. ഇടപാടു കളാണ് അനുവദിച്ചിരുന്നത്.

അതിനു മുകളി ലുള്ള ഓരോ എ. ടി. എം. ഇടപാടിനും 20 രൂപ യും ജി. എസ്. ടി. യും ഈടാക്കിയിരുന്നു.

എ. ടി. എം. നിരക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്ത ലാക്കണം എന്നുള്ള ധനകാര്യ വകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്റെ നിര്‍ദ്ദേശത്തെ തുടര്‍ ന്നാണ് എസ്. ബി. ഐ. യുടെ ഈ നടപടി. എക്കൗണ്ടിലെ മിനിമം ബാലന്‍സ് നിബന്ധന യും എസ്. എസ്ം. എസ്. ചാര്‍ജ്ജും കഴിഞ്ഞ മാസം മുതല്‍ ബാങ്ക് ഒഴിവാക്കിയിരുന്നു.

എസ്. ബി. ഐ. നെറ്റ് ബാങ്കിംഗ് പേജിന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി എക്കൗണ്ട് ഉടമ കളുടെ വിവര ങ്ങള്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നും ബാങ്ക് അയക്കുന്നതു പോലെ തന്നെ എക്കൗണ്ട് ഉടമകളൂടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന എസ്. എം. എസ്. ലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത് എന്നും ജാഗ്രത പാലിക്കണം എന്നു മാണ് ബാങ്കിന്റെ മുന്നറിയിപ്പ്.

പാസ്സ് വേഡും എക്കൗണ്ട് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യണം എന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുക.

ലോക്ക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ സജീവ മായ തോടെ യാണ് സൈബര്‍ തട്ടിപ്പു കാര്‍ രംഗത്ത് എത്തിയത് എന്ന് കരുതുന്നു. ഇത്തരം തട്ടിപ്പു കള്‍ ശ്രദ്ധയില്‍ പ്പെട്ടാല്‍ epg.cms @ sbi. co. in, phishing @ sbi. co. in എന്നീ ഇ – മെയിൽ വിലാസ ങ്ങളിൽ വിവരം അറി യിക്കണം എന്നും ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « വവ്വാലു കളിൽ നിന്നും കൊറോണ മനുഷ്യരിലേക്കു പകരാന്‍ സാദ്ധ്യത ഇല്ല
Next » കോവിഡ്‌ പ്രതിരോധത്തിൽ കേരളം തന്നെ മാതൃക; പ്രശംസയുമായി രാഹുൽ ഗാന്ധി »



  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine