പിതൃത്വം : എന്‍. ഡി. തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദില്‍

April 5th, 2011

nd-tiwari-epathram

ന്യൂഡല്‍ഹി : കോണ്ഗ്രസ് നേതാവ്‌ എന്‍. ഡി. തിവാരി തന്റെ അച്ഛന്‍ ആണെന്ന് അവകാശപ്പെട്ട ആളുടെ പരാതി പ്രകാരം തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡി. എന്‍. എ., ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ്‌ ഡയഗ്നോസ്റ്റികസ് (Centre for DNA, Fingerprinting and Diagnostics – CDFD) ആവും നടത്തുക എന്ന് സൂചന. പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഡല്‍ഹി ഹൈക്കോടതി പ്രസ്തുത പരീക്ഷണ ശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി സ്വദേശിയായ രോഹിത്‌ ശേഖര്‍ ആണ് തിവാരി തന്റെ പിതാവാണ് എന്ന് തെളിയിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. തിവാരി ഇത് നിഷേധിച്ചിട്ടുണ്ട്.

മൂന്നു യുവതികളുമായി ഉള്ള കിടപ്പറ വീഡിയോ രംഗങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് 2009 ഡിസംബറില്‍ തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡോ. ബിനായക്‌ സെന്‍ : സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു

March 11th, 2011

dr-binayak-sen-epathram
ന്യൂഡല്‍ഹി : ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക്‌ സെന്നിന് ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഛത്തീസ്ഗഢ് സര്‍ക്കാരിന് നോട്ടീസ്‌ അയച്ചു.

നക്സലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചു രാജ്യ ദ്രോഹ കുറ്റം ചുമത്തി നക്സല്‍ ആചാര്യനായ നാരായണ്‍ സന്യാല്‍, കൊല്‍ക്കത്തയിലെ ബിസിനസുകാരനായ പിയുഷ്‌ ഗുഹ എന്നിവരോടൊപ്പം ബിനായക്‌ സെന്നിനെ ജീവ പര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാതെയാണ് വിചാരണ കോടതി സെന്നിനെ ശിക്ഷിച്ചത്‌ എന്ന് ഇദ്ദേഹത്തിന് വേണ്ടി ഹരജി സമര്‍പ്പിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനി ചൂണ്ടിക്കാട്ടി. തെളിവുകള്‍ ഇല്ലാതിരുന്നിട്ടും രണ്ടു വര്ഷം തടവില്‍ കഴിഞ്ഞ ബിനായക്‌ സെന്നിന് ജാമ്യത്തിന് അര്‍ഹതയുണ്ട് എന്നും അദ്ദേഹം ഹരജിയില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗവേഷണ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രൊഫസറും വൈസ്‌ ചാന്‍സലറും പ്രതികള്‍

March 10th, 2011

sexual-harrassment-epathram

മൈസൂര്‍ : ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ മേല്‍ ലൈംഗികമായി സമ്മര്‍ദ്ദം ചെലുത്തിയ മൈസൂര്‍ സര്‍വകലാശാലയിലെ പ്രൊഫസറെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ജന്തു ശാസ്ത്ര വകുപ്പിലെ അദ്ധ്യാപകനായ പ്രൊഫസര്‍ ശിവ ബാസവയ്യയെയാണ് തന്റെ കീഴില്‍ ഗവേഷണം നടത്തുന്ന ഗവേഷണ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്.

തന്നെ പ്രൊഫസര്‍ പീഡിപ്പിക്കുന്നു എന്ന് പല തവണ സര്‍വകലാശാലാ അധികൃതര്‍ക്ക്‌ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടാവാത്തതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക്‌ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് സര്‍വകലാശാലാ അധികൃതരെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

ഇത്തരം സംഭവങ്ങള്‍ ഇവിടെ ധാരാളമുള്ളതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നു വന്ന ഇരുപത്തിയഞ്ചോളം സമാനമായ കേസുകളില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ഇതില്‍ പതിനാലോളം കേസുകളില്‍ പ്രതികലായവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതികളെ സര്‍വകലാശാല വെറുതെ വിടുകയാണ് ചെയ്തു വന്നത്.

സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ ഡോ. വി. ജി. തല്‍വാറിനെ കുറ്റകൃത്യത്തിന് കൂട്ട് നിന്നതിന്റെ പേരില്‍ പോലീസ്‌ പ്രതിയാക്കിയിട്ടുണ്ട്.

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ദയാവധം ആവാം; പക്ഷെ അരുണയ്ക്ക് ദയ ലഭിയ്ക്കില്ല

March 8th, 2011

aruna-shanbhag-epathram

ന്യൂഡല്‍ഹി : ദയാ വധം ചില നിബന്ധനകളോടെ ആവാം എന്ന് സമ്മതിച്ച സുപ്രീം കോടതി പക്ഷെ അരുണ ഷാന്ബാഗിന്റെ കാര്യത്തില്‍ ദയ കാണിച്ചില്ല. മുംബൈ കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് മസ്തിഷ്കം ഭാഗികമായി നശിക്കുകയും, കാഴ്ച ശക്തി നഷ്ടപ്പെടുകയും, നട്ടെല്ലിന് ക്ഷതമേല്ക്കുകയും ചെയ്ത അരുണ കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്.

mercy-killing-epathram

ദയാവധം (യുത്തനേഷ്യ) സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി പാസിവ്‌ യുത്തനേഷ്യ മാത്രമേ ആകാവൂ എന്നും നിഷ്കര്‍ഷിച്ചു. കൃത്രിമമായി ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം തികച്ചും സാങ്കേതികമായി മാത്രം ജീവിക്കുന്ന ഒരാളെ ഈ ഉപകരണങ്ങളുടെ സഹായം ഒഴിവാക്കി അയാളെ മരിക്കുവാന്‍ അനുവദിക്കു ന്നതിനെയാണ് പാസിവ്‌ യുത്തനേഷ്യ എന്ന് പറയുന്നത്.

എന്നാല്‍ അരുണയെ പോലെ ഒരു രോഗിയെ മാരകമായ വിഷം കുത്തി വെച്ച് വധിക്കുന്നത് പോലെയാവും ദയാ വധം അനുവദിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാന്‍ ആവില്ല.

പാസിവ്‌ യുത്തനേഷ്യ അനുവദിക്കണമെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷിക്കണം. രോഗിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും ഈ തീരുമാനം കൈക്കൊള്ളാം. എന്നാല്‍ ഈ തീരുമാനം രോഗിയുടെ മികച്ച താല്പര്യത്തിനായിരിക്കണം.

അരുണയുടെ കാര്യത്തില്‍ ഈ തീരുമാനം സ്വീകരിക്കേണ്ടത് അവരെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രിയിലെ ജീവനക്കാരാണ് എന്നും കേസ്‌ നല്‍കിയ പിങ്കി വീരാണി അല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ആശുപത്രി ജീവനക്കാര്‍ സമ്മതിക്കാത്ത നിലയ്ക്ക് അരുണയുടെ ദയാ വധത്തിനുള്ള അപേക്ഷ തള്ളുകയാണ് എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സുകന്യ എവിടെ? രാഹുല്‍ ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്‌

March 4th, 2011

rahul-gandhi-epathram

അലഹബാദ്‌ : തന്നെ കാണാന്‍ അമേഠിയിലെ ഗസ്റ്റ്‌ ഹൌസില്‍ എത്തിയ സുകന്യ എന്ന 24 കാരിയെ രാഹുല്‍ ഗാന്ധിയും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചു എന്ന കേസിന് പുതിയൊരു വഴിത്തിരിവ്‌. 2006 ഡിസംബര്‍ 16ന് നടന്നു എന്ന് പറയപ്പെടുന്ന സംഭവത്തിന്‌ ശേഷം പെണ്‍കുട്ടിയെ കാണാനില്ല എന്ന അലഹബാദ്‌ കോടതിയിലെ കേസില്‍ കാണാതായ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ ഹേബിയസ്‌ കോര്‍പസ്‌ ഉത്തരവ് ഇറക്കണം എന്നാണ് മധ്യപ്രദേശിലെ കിഷോര്‍ എന്ന ഹരജിക്കാരന്റെ ആവശ്യം. ഈ കേസില്‍ കഴിഞ്ഞ ദിവസം കോടതി രാഹുല്‍ ഗാന്ധിയോട് കാണാതായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു നോട്ടീസ്‌ അയച്ചു.

ഇത്തരം ഒരു നോട്ടീസ്‌ അലഹബാദ്‌ ഹൈക്കോടതി അയച്ചത് കേസില്‍ പറഞ്ഞ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എന്നത് ഈ കേസിനെ ഏറെ ഗൌരവം ഉള്ളതാക്കിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

12 of 2111121320»|

« Previous Page« Previous « അരുണാ ഷാന്‍ബാഗിന്റെ ദയാവധം : കോടതി വിധി നീട്ടി വെച്ചു
Next »Next Page » അര്‍ജ്ജുന്‍ സിംഗ് അന്തരിച്ചു »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine