ന്യൂഡല്‍ഹി : ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്നിന് ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഛത്തീസ്ഗഢ് സര്‍ക്കാരിന് നോട്ടീസ് അയച്ചു.
നക്സലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചു രാജ്യ ദ്രോഹ കുറ്റം ചുമത്തി നക്സല്‍ ആചാര്യനായ നാരായണ്‍ സന്യാല്‍, കൊല്‍ക്കത്തയിലെ ബിസിനസുകാരനായ പിയുഷ് ഗുഹ എന്നിവരോടൊപ്പം ബിനായക് സെന്നിനെ ജീവ പര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാതെയാണ് വിചാരണ കോടതി സെന്നിനെ ശിക്ഷിച്ചത് എന്ന് ഇദ്ദേഹത്തിന് വേണ്ടി ഹരജി സമര്‍പ്പിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനി ചൂണ്ടിക്കാട്ടി. തെളിവുകള്‍ ഇല്ലാതിരുന്നിട്ടും രണ്ടു വര്ഷം തടവില്‍ കഴിഞ്ഞ ബിനായക് സെന്നിന് ജാമ്യത്തിന് അര്‍ഹതയുണ്ട് എന്നും അദ്ദേഹം ഹരജിയില്‍ പറയുന്നു.
- മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ദേശ വ്യാപകമായി ഏകോപിപ്പിക്കണം
- ഡോ. ബിനായക് സെന്‍ ന്റെ മോചനത്തിനായ് ലോകമെമ്പാടും പ്രതിഷേധം
- ഡോ. ബിനായക് സെന്‍ : പ്രതിഷേധം ഇരമ്പുന്നു
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, പീഡനം, പോലീസ് അതിക്രമം, മനുഷ്യാവകാശം