മൈസൂര്‍ : ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ മേല്‍ ലൈംഗികമായി സമ്മര്‍ദ്ദം ചെലുത്തിയ മൈസൂര്‍ സര്‍വകലാശാലയിലെ പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. ജന്തു ശാസ്ത്ര വകുപ്പിലെ അദ്ധ്യാപകനായ പ്രൊഫസര്‍ ശിവ ബാസവയ്യയെയാണ് തന്റെ കീഴില്‍ ഗവേഷണം നടത്തുന്ന ഗവേഷണ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തന്നെ പ്രൊഫസര്‍ പീഡിപ്പിക്കുന്നു എന്ന് പല തവണ സര്‍വകലാശാലാ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടാവാത്തതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് സര്‍വകലാശാലാ അധികൃതരെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയത്.
ഇത്തരം സംഭവങ്ങള്‍ ഇവിടെ ധാരാളമുള്ളതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നു വന്ന ഇരുപത്തിയഞ്ചോളം സമാനമായ കേസുകളില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ഇതില്‍ പതിനാലോളം കേസുകളില്‍ പ്രതികലായവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതികളെ സര്‍വകലാശാല വെറുതെ വിടുകയാണ് ചെയ്തു വന്നത്.
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. വി. ജി. തല്‍വാറിനെ കുറ്റകൃത്യത്തിന് കൂട്ട് നിന്നതിന്റെ പേരില്‍ പോലീസ് പ്രതിയാക്കിയിട്ടുണ്ട്.
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പീഡനം, വിദ്യാഭ്യാസം, വിവാദം, സ്ത്രീ
ഇത് ഇന്ത്യ തന്നെയാണോ?