ഡൽഹി : മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ. എഫ്. എസ്. പി. എ (Armed Forces Special Powers Act) നിയമത്തിനെതിരെ കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലേറെയായി നിരാഹാര സമരം നടത്തി വരുന്ന ഇറോം ശർമ്മിളയ്ക്ക് എതിരെ ഡൽഹി കോടതി അത്മഹത്യാ ശ്രമക്കുറ്റത്തിന് കുറ്റപത്രം നല്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 309ആം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
കുറ്റം ഇറോം ശർമ്മിള നിഷേധിച്ചു. ഡൽഹിയിൽ എത്തിയ ശർമ്മിള താൻ ആത്മഹത്യക്ക് ശ്രമിക്കുകയല്ല എന്നും ഒരു രാഷ്ട്രീയ സമരമാണ് നടത്തുന്നത് എന്നും വ്യക്തമാക്കി. അഹിംസയിൽ അധിഷ്ഠിതമായ സമര മാർഗ്ഗമാണ് തന്റേത്. ഇത് തിരിച്ചറിഞ്ഞ് സർക്കാർ പ്രത്യേകാധികാര നിയമം പിൻവലിക്കും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷ എന്നും അവർ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം
Arunachal Pradesh, Assam, Manipur, Meghalaya, Mizoram, Nagaland Tripura സംസ്ഥാനങ്ങൾക്ക് ബാധകമായ Armed Forces Special Powers Act (AFSPA) പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നത് ഈ നിയമത്തിന്റെ മറവില്‍ സ്വന്തം രാജ്യത്തെ ജനങളൂടെ ജനാധിപത്യ ആവകാശങള്‍ പാടെ ഹനിക്കുന്നുണ്ടെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്….മാത്രമല്ല ഈ നിയമത്തിന്റെ മറവിലാണു ഇന്ത്യന്‍ പട്ടാളക്കാര്‍ അവരുടെ കാമവെറിമാറ്റാന്‍ ആ പ്രദേശത്തെ സ്ത്രികളെയും കുട്ടികളേയും ക്രൂരമായി പിഡിപ്പിക്കുന്നതും ബലാല്‍സംഗം ചെയ്ത് പിച്ചിചിന്തി കൊന്നു കളയുന്നതും ..Armed Forces Special Powers Act ന്റെ മറവില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ നടത്തുന്ന കൊടും ക്രൂരതയെ തോന്നിവാസത്തെ ചെറുക്കാന്‍ കഴിയുന്നില്ലായെന്നത് ,ഈ തെമ്മാടികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കഴിയുന്നില്ലായെന്നത് അംഗികരിക്കാന്‍ സാധ്യമല്ല. രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പിക്കാനാണെന്ന പേരിലുള്ള ഈ നിയമം നാട്ടുകാരുടെ സുരക്ഷിതത്വം നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല സ്ത്രികളുടെ ചാരിത്ര്യവും സുരക്ഷയും പാടെ തകര്‍ത്തിരിക്കുന്നു….നാടിന്റെ സുരക്ഷക്ക് വന്നവര്‍ സ്വന്തം രാജ്യത്തെ സംരക്ഷിക്കേണ്ടവര്‍ കാട്ടിക്കുട്ടുന്ന .തോന്നിവാസത്തിന്നെതിരെ നടപടിയെടുക്കാന്‍ രാജ്യത്തിന്നു കഴിയണം…ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷയായി ശ്രിമതി സോണിയഗാന്ധി ഇരിക്കുമ്പോഴെങ്കിലും ഈ പ്രശ്നത്തിന്ന് ഒരു പരിഹാരം കാണേണ്ടേ…….