Tuesday, December 28th, 2010

ഡോ. ബിനായക്‌ സെന്‍ : പ്രതിഷേധം ഇരമ്പുന്നു

dr-binayak-sen-epathram

ന്യൂഡല്‍ഹി : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക്‌ സെന്‍ ന് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച കോടതി നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. അവിശ്വസനീയം എന്ന് വിശേഷിക്കപ്പെട്ട ഈ വിധിയ്ക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ രംഗത്ത്‌ വരികയും ഈ അനീതിക്കെതിരെ പ്രതിഷേധിക്കാനും, ഡോ സെന്നിന്റെ മോചനത്തിനായി പ്രക്ഷോഭം ആരംഭിക്കാനും ആഹ്വാനം ചെയ്തു.

സമൂഹത്തിന്റെ ഉന്നതങ്ങളിലുള്ളവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളും ക്രമക്കേടുകളും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ദുര്‍ബലരായവരെ ശിക്ഷിക്കാന്‍ കാലഹരണപ്പെട്ട നിയമങ്ങളും പോലീസ്‌ മുറകളും ഉപയോഗിക്കുന്ന വിരോധാഭാസ ത്തിനെതിരെ ഒറ്റക്കെട്ടായാണ് ഈ പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നത്.

ഡല്‍ഹിയിലെ തണുപ്പിനെ വക വെയ്ക്കാതെയാണ് ഇന്നലെ രാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടന എന്നിവയിലെ വിദ്യാര്‍ത്ഥി കളോടൊപ്പം ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകരും ജന്തര്‍ മന്തറിനു മുന്നില്‍ തടിച്ചു കൂടി സെന്നിന്റെ ശിക്ഷാ വിധിയ്ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്‌.

ഖനി മാഫിയ ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അവരെ രാജ്യദ്രോഹിയായി മുദ്ര കുത്തി ജയിലില്‍ അടയ്ക്കുന്ന ഇന്ത്യയില്‍ കോര്‍പ്പൊറേറ്റ് ഭരണമോ മാഫിയാ ഭരണമോ ആണ് നടക്കുന്നത് എന്ന് ഇവര്‍ ആരോപിച്ചു.

ഈ വിധി ഒരു ന്യായവിധി ആയി കാണാനാവില്ല എന്നും ഇത് കേവലമൊരു രാഷ്ട്രീയ പ്രസ്താവന മാത്രമാണ് എന്നാണു പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകയായ മേധാ പട്കര്‍ പ്രതികരിച്ചത്‌.

ജനാധിപത്യത്തെ അവഹേളിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുകയല്ലാതെ മറ്റ് നിര്‍വാഹമില്ല എന്ന് സിനിമാ സംവിധായക അപര്‍ണ സെന്‍ പറഞ്ഞു.

വിദ്യാഭ്യാസ വിദഗ്ദ്ധര്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍, ചിത്രകാരന്മാര്‍, കവികള്‍, സാഹിത്യകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി തലങ്ങളില്‍ ഉള്ളവര്‍ ചേര്‍ന്ന് ഒരു ഫോറം രൂപീകരിക്കുകയും കല്‍ക്കട്ട പ്രസ്‌ ക്ലബില്‍ നിന്നും നഗര മദ്ധ്യത്തിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.

ഡോ. ബിനായക്‌ സെന്നിനെതിരെ കോടതിയില്‍ നിരത്തിയ തെളിവുകള്‍ക്ക് വിധിയുമായി ഒരു തരത്തിലും ബന്ധം ഉണ്ടായിരുന്നില്ല എന്ന് പ്രമുഖ എഴുത്തുകാരിയും പരിസ്ഥിതി സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ പറഞ്ഞു.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമി അഗ്നിവേശിനോടൊപ്പം അരുന്ധതി റോയിയും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. അഖിലേന്ത്യാ പുരോഗമന സ്ത്രീ സംഘടനയും (All India Progressive Women’s Association – AIPWA) അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടനയും (All India Students’ Association – AISA) ചേര്‍ന്നാണ് തലസ്ഥാന നഗരിയിലെ ധര്‍ണ്ണകളുടെ കേന്ദ്രമായ ജന്തര്‍ മന്തറില്‍ സെന്നിന്റെ ശിക്ഷാ വിധിയ്ക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

രാജ്യത്തിനെതിരെ കുറ്റം ചെയ്തതിന് കല്‍ക്കട്ടയിലെ വ്യവസായിയായ ഗുഹ, നക്സല്‍ നേതാവായ സന്യാല്‍ എന്നിവര്‍ക്കൊപ്പമാണ് ശിശു രോഗ വിദഗ്ദ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ബിനായക്‌ സെന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി യിരിക്കുന്നത്. ഛത്തീസ്ഗഢ് ഗ്രാമ പ്രദേശങ്ങളില്‍ ഗോത്ര വര്ഗ്ഗക്കാര്‍ക്കിടയില്‍ വൈദ്യ സേവനം നടത്തി വന്ന ഡോ. സെന്‍ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക്‌ നേരെ നടന്നു വന്ന അനീതിക്കും അക്രമത്തിനും എതിരെ ശബ്ദിച്ചതാണ് അദ്ദേഹത്തെ പോലീസ്‌ പിടിക്കാന്‍ കാരണമായത്‌. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ജയിലില്‍ ജയില്‍ അധികൃതരുടെ നിരീക്ഷണത്തില്‍ ഒരു നക്സല്‍ നേതാവിനെ ചികില്‍സിക്കാന്‍ എത്തിയ ഇദ്ദേഹം ഒരു രഹസ്യ സന്ദേശം കൈമാറി എന്ന് ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ കുറ്റമായ രാജ്യദ്രോഹം ചുമത്തിയത്.

58 കാരനായ ഡോ. സെന്നിനെ സ്വന്തം വീട്ടില്‍ വെച്ചാണ് പോലീസ്‌ അറസ്റ്റ്‌ ചെയ്തത് എന്നതും ശ്രദ്ധേയമാണ്.

റായ്പൂര്‍ കോടതി ഇദ്ദേഹത്തിന് 2010 ഡിസംബര്‍ 24ന് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ to “ഡോ. ബിനായക്‌ സെന്‍ : പ്രതിഷേധം ഇരമ്പുന്നു”

  1. Pradaushkumar says:

    പ്രസിദ്ധ മനുഷ്യാവകാശ-ആരോഗ്യ പ്രവർത്തകനായ ബിനായക്സെന്നിനെയും നാരായൺ സന്യാൽ, പീയുഷ് ഗുഹ തുടങ്ങിയ സാമൂഹിക പ്രവർതകരെയും ജീവപര്യന്തം ശിക്ഷ വിധിച്ച റായ്പൂർ സെഷൻസ് കോടതിവിധി ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ച അവകാസവാദങ്ങളുടെ പൊള്ളത്തരം ഒരിക്കല്‍ക്കൂടി വെളിപ്പെടുതിയിരിക്കുകയാനെന്നു പ്രേരണ ബഹറിൻ അഭിപ്രായപ്പെട്ടു. ചത്തീസ്ഗഡ്ഡിലെ കോർപറേറ്റ് കുത്തകകളുടെ മൃഗീയ ചൂഷണത്തിന് വിധേയരായ ആദിവാസികളെ സംഘടിപ്പിച്ചും അവർക്ക് അന്യമായ ആതുരസേവനം നൽകിയും പ്രവർത്തിച്ചു എന്ന കാരണം പറഞ്ഞാണ് അദ്ദേഹത്തെ വിചാരണ കൂടാതെ തടങ്കലിൽ വച്ചിരുന്നത്. സുപ്രീം കോടതിയുടെയും മൻഷ്യാവകാശ പ്രവർത്തകരുടെയും നിരന്തരമായ ഇടപെടൽ ഒന്നു കൊണ്ട് മാത്രമാണ് അദ്ദേഹം മോചിതനായത്. ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട ആദിവാസി, ദലിത് ഇതര വർഗ്ഗത്തെ പിന്തുണക്കുകയും അതുവഴി സാധാരണക്കാരിൽ സാധാരണക്കാരായവർക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അണിനിരന്നവരെയും ദേശസുരക്ഷയുടെ മറവിൽ തടവറകളിലേക്ക് അയക്കാനുള്ള ശ്രമങ്ങളിൽ ഭരണകൂടവും ജുഡീഷ്യറിയും ഒന്നിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നു.

    നമ്മുടെ ജനാധിപത്യത്തിന്‍റെ കാവലാളായി വർത്തിക്കുന്ന മാധ്യമങ്ങളെയും വേട്ടയാടുവാൻ ഭരണകൂട സംവിധാനങ്ങൾ മടിക്കുന്നില്ല. ഒറീസ്സയിലെ സര്‍ക്കാര്‍ ഫണ്ട് ദുർവിനിയോഗത്തെയും കഞ്ചാവ് വ്യാപാരത്തെയും പറ്റി റിപ്പോർട്ട് ചെയ്ത സംവാദ് പത്രത്തിന്‍റെ ലേഖകനെ കരിനിയമത്തിൽ പെടുത്തി ജയിലിലടക്കാൻ ഭരണകൂടം മടിച്ചില്ല. നിസ്സാൻ ആഴ്ച്ചപ്പതിപ്പിന്‍റെ റിപ്പോർട്ടർ ലെനിൻ കുമാറിനെ നക്സൽ പക്ഷപാതിത്വം ചുമത്തി തടവിലാക്കിയിരിക്കുന്നു. ഝാർഖണ്ട് സർക്കരിന്‍റെ കോർപറേറ്റ് ബന്ധം വെളിപ്പെടുത്തിയ പീയൂഷ് സേത്തിയെ സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തെഹൽക്ക റിപ്പോർട്ടർ ഷാഹിനയെ ദേശദ്രോഹക്കുറ്റം ചുമത്തി ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെതെളിയിക്കുന്നത് നമ്മുടെ രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നാണ്.

    രാജ്യത്തെ മുഴുവൻ പ്രകൃതിവിഭവങ്ങളും ആഗോള, ദേശീയ കുത്തകകൾക്കായി ഭാഗം ചെയ്യുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ രാജ്യത്താകമാനം ഉയർന്നു വരുന്ന ജനകീയ സമരങ്ങളെ അടിച്ചമർത്താനായി പൊളിറ്റിക്കൽ എക്സിക്യൂട്ടീവും ജുഡീഷ്യറിയും പൊലീസും ബ്യൂറൊക്രാറ്റുകളും ഒന്നിക്കുന്ന ഭീതിജനകമായ അവസ്ഥയിലേക്ക് രാജ്യം എടുത്തെറിയപ്പെട്ടിരിക്കുന്നു. ഭരണവർഗ്ഗ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി നിരവധി കരിനിയമങ്ങൾ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്റുകൾ ജനങ്ങളുടെ മേൽ അടിച്ചേൽ‌പ്പിച്ച് വരുന്നു. ഈ പ്രതികൂല കാലാവസ്ഥയിൽ രാജ്യത്തിന്‍റെ സ്വത്തും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും ഒന്നിച്ചണിചേരണമെന്നു പ്രേരണ അഭ്യർത്ഥിക്കുന്നു.

    കെ.സോബിത്

    സെക്രട്ടറി

    പ്രേരണ ബഹറിന്‍

  2. sherief vakepadath says:

    മനുഷ്യാവകാശ പ്രവര്‍ത്തകനും പിയുസിഎല്‍ നേതാവുമായ ഡോ.ബിനായക് സെന്നിനെ ജീവപര്യന്തം തടവിലാക്കിയതില്‍ പ്രതിഷേധിച്ച് പൌരാവകാശവേദിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ പ്രകടനവും പൊതുയോഗവും നടത്തി.ബിനായക് സെന്നിനെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും പൌരാവകാശ വേദി ആവശ്യപ്പെട്ടു.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine