വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ഭരത് ഭൂഷനെ പുറത്താക്കി

July 15th, 2012

bharath-bhushan-epathram

ന്യൂഡല്‍ഹി : വ്യോമയാന മന്ത്രാലയത്തില്‍ ജോയന്റ് സെക്രട്ടറിയും സാമ്പത്തിക ഉപദേശകനുമായ ഇ. കെ. ഭരത് ഭൂഷണ്‍ വ്യോമയാന മന്ത്രാലയത്തില്‍നിന്നു പുറത്താക്കി. വ്യോമയാന വ്യോമയാന മന്ത്രി അജിത് സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഈ തീരുമാനത്തിനു പിന്നിൽ എന്ന് കരുതുന്നു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭരത് ഭൂഷണ്‍ എതിര്‍ത്തിരുന്നു. ഇത് കൂടുതല്‍ ബാധിച്ചത് മദ്യ രാജാവ് വിജയ്‌ മല്ല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷറിനെ ആയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും സര്‍വീസുകള്‍ താറുമാറാവുകയും ചെയ്ത കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന നിലപാടിലായിരുന്നു ഭരത് ഭൂഷണ്‍. 15 വര്‍ഷം എന്നത് 25 വര്‍ഷമായി ഉയര്‍ത്തണമെന്ന ചില വ്യവസായ ഗ്രൂപ്പുകളുടെ ആവശ്യത്തിന് മന്ത്രി അജിത് സിങ് അംഗീകാരം നല്‍കിയിരുന്നു. ഉരുക്കു മന്ത്രാലയത്തിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. എന്നാല്‍ ഈ സ്ഥലം മാറ്റത്തില്‍ ഏതെങ്കിലും വിമാനക്കമ്പനിയുമായി ബന്ധം ഇല്ലെന്നും, പതിവു നടപടി മാത്രമാണ് ഇതെന്നും വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിജയ്‌ മല്യയുടെ മകന് വക്കീല്‍ നോട്ടീസ്‌

May 19th, 2012

siddhartha-mallya-epathram

ന്യൂഡല്‍ഹി: മദ്യ വ്യവസായിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ടീം ഉടമയുമായ വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയ്ക്കെതിരെ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. ഐ. പി. എല്‍ ക്രിക്കറ്റില്‍ കളിക്കാനെത്തിയ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ ഓസ്‌ട്രേലിയന്‍ താരം ലൂക്ക് പോമേഴ്‌സ് ബാക്ക് ഹോട്ടലില്‍ വെച്ച് തന്നെ അപമാനിച്ചുവെന്ന് പരാതി നല്‍കിയ യുവതി തന്നെയാണ് സിദ്ധാര്‍ത്ഥ് മല്യയ്ക്കെതിരെയും വക്കീല്‍ നോട്ടീസ്‌ അയച്ചത്. ആരോപണ വിധേയനായ ലൂക്ക് പോമേഴ്‌സിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. തന്റെ ടീമിലെ താരത്തിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ സിദ്ധാര്‍ത്ഥ് മല്യ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത പ്രതികരണം അധിക്ഷേപകരമാണെന്ന് കാണിച്ചാണ് യുവതി നിയമ നടപടിക്കൊരുങ്ങുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അഭിഷേക് സിംഗ്വിയെ തൂക്കിക്കൊല്ലണം : അണ്ണാ ഹസാരെ

May 5th, 2012

abhishek-singhvi-video-epathram

മുംബൈ : വിവാദ സി. ഡി. യിലെ നായകനായ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേൿ മനു സിങ്ങ്ഗ്വിയെ കുറ്റക്കാരൻ എന്ന് കണ്ടാൽ തൂക്കിക്കൊല്ലണം എന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. കോൺഗ്രസ് വക്താവായ ഇദ്ദേഹം ഒരു പ്രമുഖ അഭിഭാഷകയുമായി ലൈംഗിക ബന്ധത്തിൽ എർപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം യൂട്യൂബിൽ പ്രസിദ്ധപ്പെടുത്തിയതിനെ തുടർന്ന് പാർലമെന്റിന്റെ നിയമ നീതിന്യായ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്നും കോൺഗ്രസ് വക്താവ് എന്ന പദവിയിൽ നിന്നും രാജി വെച്ചിരുന്നു. പ്രസ്തുത സി. ഡി. വ്യാജമായി നിർമ്മിച്ചതാണെന്ന് സിങ്ങ്ഗ്വി വാദിക്കുന്നു. ഇദ്ദേഹം ഇനിയും പാർലമെന്റ് അംഗത്വം രാജി വെച്ചിട്ടില്ല.

abhishek-singhvi-epathram അഭിഷേൿ സിങ്ങ്ഗ്വി

മഹാരാഷ്ട്രയിൽ കൂടുതൽ ശക്തമായ ലോകായുക്ത നിയമം കൊണ്ടു വരുന്നതിനായി സംസ്ഥാനം സന്ദർശിക്കുന്ന ഹസാരെ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അഭിഷേൿ സിങ്ങ്ഗ്വി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തൂക്കിക്കൊല്ലണം എന്ന് അഭിപ്രായപ്പെട്ടത്. താൻ ആവശ്യപ്പെടുന്നത് പോലെ ശക്തമായ ലോക്പാൽ നിയമം പ്രാബല്യത്തിൽ വന്നാൽ അഴിമതിക്കാർ തടവറയിൽ പോകും എന്ന് ഹസാരെ കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം. പിയുടെ വസതിയില്‍ വെച്ച് ‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി

April 30th, 2012

violence-against-women-epathram

ലക്നൌ:  ഉത്തര്‍പ്രദേശിലെ ബി. എസ്. ‌പി. യുടെ പ്രമുഖ നേതാവും  എം. പി. യുമായ  ജുഗല്‍ കിഷോറിന്റെ ലക്ഷ്മിപുര്‍ ഖേരിയിലെ വസതിയിൽ വെച്ച് 16-കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. എം. പി. യുടെ വസതിയിലെ ജീവനക്കാരനായ ബ്രിജേഷ്‌ എന്നയാള്‍ തന്നെ തോക്കു ചൂണ്ടി ഭീഷണി പ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു എന്നാണ് പെൺകുട്ടി പരാതി ഉന്നയിച്ചിരിക്കുന്നത്.

തന്നെ പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി പൊലീസിന് നേരിട്ട്  മൊഴി നല്‍കി. പെണ്‍കുട്ടിയും കുടുംബവും ശനിയാഴ്‌ച രാത്രി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ ബ്രിജേഷ്‌ പെണ്‍കുട്ടിയെ വായില്‍ തുണി തിരുകി ബലമായി പിടികൂടി എം. പിയുടെ വീട്ടില്‍ എത്തിച്ചു.

രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ വിസ്സമ്മതിച്ച യുവതിയെ മാനഭംഗപ്പെടുത്തി

April 20th, 2012

domestic-violence-epathram

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ വിസ്സമ്മതിച്ച യുവതിയെ മാനഭംഗപ്പെടുത്തി. ഇതേ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. അക്രമികള്‍ യുവതിയുടെ ബന്ധുക്കളെ മര്‍ദ്ദിക്കുകയും ചെയ്തു. ഈസ്റ്റ് മിഡ്‌നപൂരിനടുത്ത് കന്യാദിഗിരിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത് . യുവതിയുടെ മകന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവം പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണത്തിനെതിരെ രോഷമുയരുവാന്‍ ഇടയാക്കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആഭ്യന്തര സുരക്ഷ; മുഖ്യമന്ത്രി മാരുടെ യോഗം ഇന്ന്
Next »Next Page » മമതാ ബാനര്‍ജി സ്വന്തം ചാനലും പത്രവും തുടങ്ങുന്നു »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine