കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇലക്ട്രോണിക്സ് സാധനങ്ങള്‍ കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി എം. മുഹമ്മദ് ഹുസൈന്‍ അറസ്റ്റിലായി. ചെന്നൈ ബര്‍മ ബസാറിലെ കടയില്‍ നിന്നും സി. ബി. ഐ കൊച്ചി യൂണിറ്റിലെ അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ ഈ കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ പിടികൂടാനുണ്ട്. ഗള്‍ഫ് മേഘലയില്‍ നിന്നും നെടുമ്പാശ്ശേരി വഴി കടത്തിയ ഇലക്ട്രോണിക്സ് സ് സാമഗ്രികള്‍ ചെന്നൈയില്‍ ഒരു വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എയര്‍പോര്‍ട്ടു വഴിയുള്ള വന്‍ കള്ളക്കടത്തിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ഒന്നരക്കോടിയുടെ വിലമതിക്കുന്ന ഇലക്ട്രോണിക്സ് സാമഗ്രികള്‍ പിടികൂടിയിരുന്നു. അന്വേഷണത്തിനിടെ നാലു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനെട്ടു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, പോലീസ്