തിരുവനന്തപുരം: ഒരു വിഭാഗത്തില്‍ പെടുന്ന രാഷ്ടീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടക്കം ഉള്‍പ്പെടെ 268 പേരുടെ ഈ-മെയില്‍ ചോര്‍ത്തുവാന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രമിച്ചെന്ന “മാധ്യമം” റിപ്പോര്‍ട്ടിനെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തുവാന്‍ മുഖ്യമന്ത്രിയും ഡി. ജി. പിയും ഉത്തരവിട്ടു. ഇന്റലിജെന്‍സ് എ. ഡി. ജി. പി ടി. പി. സെന്‍കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. മൊത്തം 268 പേരില്‍ 268 പേരും ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാധ്യമം ആഴ്ചപതിപ്പിനു വേണ്ടി വിജു. വി നായര് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്‍. ഈ വാര്‍ത്ത പുറത്ത് വന്നതോടെ വിവിധ തുറകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, പോലീസ് അതിക്രമം, സാമൂഹ്യ പ്രവര്‍ത്തനം
268 പേരില്‍ പത്ത് പേര്‍ മറ്റ് സമുദായക്കാരാണെന്ന് മാധ്യമം പറയുന്നുണ്ട്. അതിന്റെ കൂടെത്തന്നെ അവര്‍ പറയുന്നു, ഒരു സമുദായത്തില്‍പ്പെട്ടവരെ “മാത്രം” ടാര്‍ജറ്റ് ചെയ്ത് ഇ-മെയില്‍ ചോര്‍ത്തുന്നുണ്ടെങ്കില്‍ അത് അപടകമാണ് എന്ന്. എന്നിട്ടും അവര്‍ അവകാശപ്പെടുന്നു, അവര്‍ക്ക് വര്‍ഗീയത ഇല്ലെന്ന്. ഇതൊക്കെ എത്ര പേര്‍ വിശ്വസിക്കും? അവരുടെ പുതിയ റിപ്പോര്‍ട്ടുകളില്‍ “ഇമെയില്‍ ചോര്‍ത്തി” എന്നതിന് പകരം “ഇമെയില്‍ വിലാസം ചോര്‍ത്തി” എന്നാക്കി പരിഷ്കരിച്ചിട്ടുണ്ട്. അപ്പോള്‍ ഇമെയില്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ട് കള്ളമായിരുന്നു എന്ന് അവര്‍ തന്നെ സമ്മതിച്ചില്ലേ? ഇപ്പറഞ്ഞ 268 പേരുടെയും പേരും ഇമെയില്‍ വിലാസവും അവര്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. അപ്പോള്‍ സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ എത്ര വലിയ തെറ്റാണ് അവര്‍ ചെയ്തത്? ഈ 268 പേരുടെ സ്വകാര്യ ഇമെയില്‍ വിലാസം പ്രസിദ്ധീകരിക്കാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം കൊടുത്തത്? മത സൌഹാര്‍ദം തകര്‍ക്കാന്‍ കരുതിക്കൂട്ടി ചെയ്ത ഈ കുത്സിത പ്രവൃത്തിക്കെതിരെ തീര്‍ച്ചയായും നടപടിയെടുത്തു കുറ്റക്കാരെ ശിക്ഷിക്കണം.