കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി. എം. പി. മൂന്നിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ എം. വി. രാഘവന്‍ പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ആയിരിക്കും മത്സരിക്കുക. തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളം മണ്ഡലത്തില്‍ സി. പി. ജോണും, കണ്ണൂരില്‍ ധര്‍മ്മടത്ത് ചൂരായി ചന്ദ്രനും മത്സരിക്കും. നേരത്തെ തങ്ങള്‍ക്ക് ലഭിച്ച സീറ്റുകള്‍ വിജയ സാധ്യത ഇല്ലാത്തതാണെന്ന് പറഞ്ഞ് രാഘവന്‍ യു. ഡി. എഫ്. നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചില ചര്‍ച്ചകളില്‍ ചില നീക്കു പോക്കുകള്‍ക്ക് യു. ഡി. എഫ്. നേതൃത്വം തയ്യാറായി. ഇതിന്റെ ഭാഗമായി നേരത്തെ സി. എം. പി. ക്ക് ലഭിച്ച നാട്ടിക മണ്ഡലം കോണ്‍ഗ്രസ്സിനു വിട്ടു കൊടുത്തു. പകരം ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിനു ലഭിച്ച നെന്മാറ അവര്‍ സി. എം. പി. ക്കും വിട്ടു കൊടുത്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്