തിരുവനന്തപുരം : സംസ്ഥാനത്ത് 2022 മെയ് 1 മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിക്കും എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു.
ബസ്സ് ചാര്‍ജ്ജ് മിനിമം 8 രൂപ യില്‍ നിന്ന് 10 രൂപ ആയി വര്‍ദ്ധിക്കും. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഓരോ രൂപ വീതവും വര്‍ദ്ധിക്കും. ഓട്ടോ ചാര്‍ജ്ജ്, മിനിമം 30 രൂപ ആക്കി. ആദ്യത്തെ രണ്ട് കിലോ മീറ്റര്‍ ദൂരത്തിനാണ് ഈ നിരക്ക്.
ടാക്‌സി കൂലി മിനിമം 175 രൂപ ആയിരുന്നത് ഇനി മുതല്‍ 200 രൂപ ആയി ഉയരും. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചു എന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഉടന്‍ കൈക്കൊള്ളും എന്നും മന്ത്രി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bus, ഗതാഗതം, സാമൂഹികം, സാമ്പത്തികം