തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപന സാദ്ധ്യത മുന്‍ നിറുത്തി യാത്ര കളിലും സാമൂഹിക അകലം പാലിക്കണം എന്നുള്ള നിബന്ധന നില നിൽക്കുന്ന ഘട്ട ത്തിൽ സ്റ്റേജ് ഗ്യാരേജു കളുടെ (റൂട്ട് ബസ്സ്) വാഹന നികുതി പൂർണ്ണമായും ഒഴിവാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആ കാലയളവിലേക്ക് മിനിമം ചാർജ്ജ് 50 ശതമാനം വർദ്ധിപ്പിക്കും. കിലോ മീറ്ററിന് 70 പൈസ എന്നത് 1.10 പൈസ ആയി വര്‍ദ്ധിക്കും. ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ വർദ്ധിപ്പിക്കും. യാത്രാ ഇളവു കൾക്ക് അർഹത യുള്ളവർ പരിഷ്‌കരിച്ച ചാർജ്ജിന്റെ പകുതി നൽകിയാൽ മതി. എന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പകുതി സീറ്റു കളില്‍ മാത്രമേ ആളു കള്‍ക്ക് യാത്ര ചെയ്യാന്‍ ആനുവാദമുള്ളൂ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bus, ഗതാഗതം, സാമൂഹികം, സാമ്പത്തികം