തിരുവനന്തപുരം : കരൾ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ ചെയ്യുന്നതിനായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് സജ്ജമായി. മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ലാന്‍റ് ടീം ഇതു സംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തിൽ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിൽ അവതരിപ്പിച്ചു.
മന്ത്രിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റി വെക്കല്‍ ശസ്ത്രക്രിയ തുടങ്ങുവാന്‍ ഉള്ള നടപടികൾ സ്വീകരിച്ചു. ആദ്യ ഘട്ടമായി കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്ര ക്രിയ വിജയ കരമായി നടന്നു.
മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരൾ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ പ്രാവർത്തികം ആക്കുന്നതിന് ചർച്ചകൾ നടത്തുകയും അതിന്‍റെ ഭാഗമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുകയും ചെയ്തു. ഇതു പ്രകാരം തിരുവന്ത പുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയ ബന്ധിതമായി സജ്ജീകരണ ങ്ങൾ ഒരുക്കാൻ സാധിച്ചു.
കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയക്ക് ആവശ്യമായ റസിപ്യന്‍റ് ഐ. സി. യു., ഡോണർ ഐ. സി. യു., ഓപ്പറേഷൻ തീയ്യേറ്റർ എന്നിവ സജ്ജമാക്കി. കരൾ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയക്കുള്ള ലൈസൻസ് ലഭ്യമായി. മതിയായ ജീവനക്കാരെ വിന്യസിച്ച് പരിശീലനം പൂർത്തിയാക്കി വരുന്നു. കൂടുതൽ ജീവനക്കാർക്കുള്ള പരിശീലനം തുടരുന്നതാണ് എന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം