മൂന്നാര്‍ : മൂന്നാറില്‍ കാട്ടാനക്കൂട്ടം വീടിന്റെ ഭിത്തി തകര്‍ത്തു. ടാറ്റാ ടീ ആസ്പത്രിയിലെ ജീവനക്കാരന് രാജേഷിന്റെ കുടുമ്പം താമസിക്കുന്ന വീടിനു നേരെ ആണ് ആനക്കൂട്ടം ആക്രമണം നടത്തിയത്. പുലര്‍ച്ചെ ആറ് ആനകള്‍ അടങ്ങുന്ന സംഘം വീടിന്റെ പുറകുവശത്തെ ടോയ്ലറ്റും ഭിത്തിയും കുത്തിമറിക്കുകയായിരുന്നു. വീടിനകത്തുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ ഭീതിയോടെ ആണ് ഈ സമയം കഴിച്ചു കൂട്ടിയത്. വീടിന്റെ അടുത്തുള്ള കാര്‍ഷെഡ്ഡും, ചെടികളും മറ്റും നശിപ്പിച്ച ആനക്കൂട്ടം രാവിലെ വരെ വീടിനു സമീപത്തുണ്ടായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം