തിരുവനന്തപുരം : കേരള ചരിത്രം രേഖപ്പെടുത്തുന്ന തില്‍ നിര്‍ണ്ണായക സംഭാവന കള്‍ നല്‍കിയ പ്രമുഖ ചരിത്ര കാരനും അദ്ധ്യാപകനു മായ പ്രൊഫ. എ. ശ്രീധര മേനോന്‍ അന്തരിച്ചു. 84 വയസ്സാ യിരുന്നു. തിരുവനന്ത പുരത്ത് ജവഹര്‍ നഗറിലെ വസതി യില്‍ ഇന്ന്‍ രാവിലെ ആറ് മണിയോടെ ആയിരുന്നു അന്ത്യം. നിരവധി ഗ്രന്ഥങ്ങള്‍ എഴുതി യിട്ടുണ്ട്. 1997 ല്‍ കേരള ചരിത്ര ത്തെ ക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ വിവാദ ങ്ങള്‍ ഉണ്ടാക്കി യിരുന്നു. പുന്നപ്ര വയലാര്‍ സമര വുമായി ബന്ധപ്പെട്ട് പുസ്തക ത്തില്‍ നടത്തിയ ചില പരാമര്‍ശ ങ്ങളാണ് ഇടതു പക്ഷ ബുദ്ധിജീവി കളുടെ വിമര്‍ശന ത്തിനു കാരണ മായത്. പരാമര്‍ശ ങ്ങളുടെ പേരില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ ക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീ കരിക്കാന്‍ 1997 ലെ നായനാര്‍ സര്‍ക്കാര്‍ തയാറായില്ല. സാഹിത്യ ത്തിനും വിദ്യാഭ്യാസ ത്തിനും നല്‍കിയ സംഭാവന കള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹ ത്തിന് പത്മ ഭൂഷണ്‍ ബഹുമതി ലഭിച്ചു.
ഭാര്യ: സരോജിനി ദേവി. മക്കള്‍ : പൂര്‍ണ്ണിമ, സതീഷ് കുമാര്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30ന് തൈക്കാട് വൈദ്യുതി ശ്മശാന ത്തില്‍ നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം