കോട്ടയം : പ്രമുഖ വനിതാ ക്ഷേമ പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ദയുമായ മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യാന്‍ പിന്തുടര്‍ച്ച അവകാശത്തിന് നിയമ പോരാട്ടം നടത്തിയ ശ്രദ്ധേയയായ സാമൂഹിക പ്രവര്‍ത്തക കൂടിയാണ് മേരി റോയ്.
പിതൃ സ്വത്തിന് ക്രിസ്ത്യന്‍ പെണ്‍ കുട്ടികള്‍ക്കും അവകാശം ഉണ്ട് എന്ന ശ്രദ്ധേയ വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത് ഇവരുടെ പോരാട്ടം വഴിയാണ്.
1916 ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ അവകാശ നിയമം അസാധു ആണെന്നും വില്‍പ്പത്രം എഴുതാതെ മരണപ്പെടുന്ന പിതാവിന്‍റെ സ്വത്തിൽ ആൺ മക്കൾക്കും പെൺ മക്കൾക്കും തുല്യ അവകാശം ഉണ്ട് എന്നുമുള്ളതായിരുന്നു സുപ്രീം കോടതി വിധി.
1986-ല്‍ ആയിരുന്നു ചരിത്ര പരമായ സുപ്രീം കോടതി വിധി വന്നത്. മേരി റോയ് കേസ് എന്ന പേരില്‍ നിയമ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഠിക്കുന്നുണ്ട്.
കോട്ടയം അയ്മനത്ത് 1933 ലാണ് മേരി റോയ് ജനിച്ചത്. ഡൽഹി ജീസസ് മേരി കോൺ വെന്‍റില്‍ സ്കൂൾ വിദ്യാഭ്യാസം. മദ്രാസ് ക്വീൻ മേരീസ് കോളജിൽ നിന്നും ബിരുദം കരസ്ഥമാക്കി.
മേരി റോയ് കൽക്കട്ടയിൽ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ബംഗാളിയായ രജീബ് റോയ് യെ വിവാഹം ചെയ്തു. ബുക്കർ പ്രൈസ് ജേതാവും പ്രശസ്ത എഴുത്തുകാരിയുമായ അരുന്ധതി റോയ്, ലളിത് റോയ് എന്നിവരാണ് മക്കള്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, മനുഷ്യാവകാശം, വിവാദം, സ്ത്രീ