കൊച്ചി : വിവാദ ചോദ്യ കടലാസ് തയ്യാറാക്കി ഒരു വിഭാഗം ആളുകളുടെ എതിര്‍പ്പിനു കാരണമായ തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ കേരള സിറോ മലബാര്‍ സഭ പിന്തുണയ്ക്കില്ല എന്ന് വ്യക്തമാക്കി.
തങ്ങള്‍ മത നിരപേക്ഷ നിലപാടില്‍ ഉറച്ചു നില്‍ക്കും. ചോദ്യ കടലാസ് തയ്യാറാക്കിയ അദ്ധ്യാപകന്‍ തന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു ചോദ്യം തയ്യാറാക്കിയത്. വിവാദ ചോദ്യം തയ്യാറാക്കിയതിന് അദ്ധ്യാപകനെ തങ്ങള്‍ പിരിച്ചു വിടുകയും ചെയ്തു. സര്‍ക്കാരോ കോടതിയോ ആവശ്യപ്പെട്ടാല്‍ ഈ അദ്ധ്യാപകനെ തിരിച്ചെടുക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നും സഭയുടെ വക്താവായ ഫാദര്‍ പോള്‍ തേലക്കാട്ട് അറിയിച്ചു.
തങ്ങള്‍ അദ്ധ്യാപകനെ പിന്തുണച്ചാല്‍ അത് അയാള്‍ ചെയ്ത അപരാധത്തില്‍ തങ്ങള്‍ക്കും പങ്കുള്ളത് പോലെയാവും. ഈ വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്നിരിക്കെ, വേദനാ ജനകമാണെങ്കിലും തങ്ങള്‍ക്ക് വേറെ നിര്‍വാഹമില്ല എന്നും സഭാ വക്താവ് വ്യക്തമാക്കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, മതം, വിദ്യാഭ്യാസം, വിവാദം
സിറോ മലബാര്‍ സഭ ക് അബ് വദി ഗ്ല്‍
അധ്യാപകന്റെ കൈവെട്ടിയതും അദ്ദേഹത്തെ കോളേജില്‍ നിന്നും പുറത്താക്കിയതും മനുഷ്യത്വം ഇല്ലായ്മയാണ്. അയാള്‍ തെറ്റു ചെയ്താല്‍ അത് നോക്കാന്‍ ഈ നാട്ടില്‍ നീതിയും നിയമമവും ഉണ്ട്. എല്ലാവരും കൊടുവാളായി ഇറങ്ങിയാല്‍ മന്‍ഷനു ജീവിക്കാന്‍ പറ്റില്ല.