ബാംഗ്ലൂര്‍: കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബിനു സമീപം ബോംബ് കണ്ടെടുത്ത കേസിന്റെ ബന്ധപ്പെട്ട് പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കില്ല. പകരം ബാംഗ്ലൂരിലെ സി.ജെ.എം കോടതി ഹാളില്‍നിന്നും വീഡിയോ കോണ്‍ഫറന്‍സ് നടത്തുവാനാണ് അധികാരികള്‍ തീരുമാനിച്ചത്. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മദനിയെ വിമാന മാര്‍ഗ്ഗം കോയമ്പത്തൂരില്‍ കൊണ്ടു വരുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലെ അസൌകര്യം ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മദനിയെ കോടതിയില്‍ ഹജരാക്കുവാന്‍ നേരത്തെ വിചാരണ കോടതി അനുമതി നല്‍കിയിരുന്നു.
എന്നാല്‍ അനാരോഗ്യം മൂലം വീഡിയോ കോണ്‍ഫറന്‍സ് നടത്തുവാന്‍ മദനി വിസ്സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, പോലീസ്, വിവാദം