പട്ടാമ്പി: കേരളത്തില്‍ ഭരണം നടത്തുന്നത് മുസ്ലിം ലീഗ് ആണെന്ന് പൊതു മരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്. സത്യം അതാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നമ്മളത് ഏറ്റു പറയുന്നില്ലെന്നും പറഞ്ഞ മന്ത്രി ലീഗിന് അഹിതമായ ഒരു സംഗതിയും നടക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും മനസ്സിലാക്കണമെന്നും ഇബ്രാഹിം കുഞ്ഞ് ഓര്‍മ്മപ്പെടുത്തി. പട്ടാമ്പി കുലുക്കുല്ലൂരിലെ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ തുറന്നു പറച്ചില്‍. വെള്ളിയാഴ്ച മന്ത്രി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തു വിടുകയായിരുന്നു.
അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയതുള്‍പ്പെടെ സംസ്ഥാന ഭരണത്തില്‍ ലീഗിന്റെ അപ്രമാദിത്വമാണെന്ന് പല ഭൂരിപക്ഷ സമുദായ സംഘടനകളും പ്രതിപക്ഷ കക്ഷികളും കാലങ്ങളായി ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിയുടെ പ്രസ്ഥാവന പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. യു. ഡി. എഫിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സ് ബി. നേതാവ് ആര്‍. ബാലകൃഷണപിള്ള മന്ത്രിയുടെ അഭിപ്രായം സത്യ സന്ധമാണെന്നും അത് തന്നെയാണ് കേരളത്തില്‍ നടക്കുന്നതെന്നും പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
ഭൂരിപക്ഷട്ഠെ മാക്സിസം എന്ന മയക്കിക്കിടട്ഠിയിരിക്കുന്നു. ലീഗുകാര്‍ കേരളം ഭരിക്കുന്നു എന്ന് സ്വയം വെളിപ്പെടുട്ഠി. ലീഗ്വല്ല്ക ഭൂരിപക്ഷട്ഠിന്റെ ഭീഷണി മാക്സിസട്ഠിനു പുറകില്‍ പോകുന്നതാണ് കുഴപ്പം ഇനി യെങ്കിലും അവനവനായി സം ഘടിക്കുക്കുക.