തിരുവനന്തപുരം : തദ്ദേശ സ്ഥാപന ങ്ങളി ലേക്കുള്ള തെരഞ്ഞെടുപ്പിന്ന് മുന്നോടി യായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേര് ചേര്‍ക്കാന്‍ കഴിയാതിരുന്ന വര്‍ക്ക് ഒക്ടോബർ 27 മുതൽ 31 വരെ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം ഉണ്ട് എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീ ഷണർ വി. ഭാസ്കരൻ അറിയിച്ചു.
പേരുകൾ ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തു ന്നതിനും സ്ഥാന മാറ്റം നടത്തുന്നതിനും വെബ് സൈറ്റിൽ ഓൺ ലൈൻ അപേക്ഷകളാണ് നൽകേണ്ടത്.
941 ഗ്രാമ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റി കൾ, ആറു കോർപ്പറേഷനു കൾ എന്നീ സ്ഥാപന ങ്ങളിലെ അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചി രുന്നു.
വോട്ടർ പട്ടികയിൽ നിന്നും പേരുകൾ ഒഴിവാക്കുന്ന തിനും ഉൾ ക്കുറിപ്പുകൾ തിരുത്തു ന്നതിനും ഉള്ള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം. നിലവിലെ വോട്ടര്‍ പട്ടിക ഇവിടെ ക്ലിക്ക് ചെയ്തു കാണാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സാമൂഹികം