കോഴിക്കോട് : ഗള്‍ഫ് മേഖല യിലെ പ്രവാസി കളെ ചൂഷണം ചെയ്യുന്ന ഹീന നടപടി യില്നിന്ന് എയര്‍ഇന്ത്യ പിന്തിരിയണമെന്ന് ഐ. എന്‍. എല്‍. അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ പത്ര സമ്മേളന ത്തില്‍ പറഞ്ഞു.
എയര്‍ഇന്ത്യ യുടെ നടപടിയില്‍ പ്രതിഷേധിച്ച് ഐ. എന്‍. എല്ലിന്റെ പ്രവാസി സംഘടന യായ ഐ. എം. സി. സി. 27 ന് രാവിലെ 11 മണിക്ക് കോഴിക്കോട്ടെ എയര്‍ഇന്ത്യ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും.
സാധാരണ ക്കാര്‍ക്കു വേണ്ടി തുടങ്ങിയ ബജറ്റ് വിമാനമായ എയര്‍ഇന്ത്യാ എക്സ്പ്രസ്സിന് ഇപ്പോള്‍ ഭീമമായ നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നത്. ക്രമാതീതമായി ടിക്കറ്റ് നിരക്ക് കൂട്ടി ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്ന സമീപനം അവസാനിപ്പിക്ക ണമെന്ന് ഐ. എം. സി. സി. ജനറല്‍സെക്രട്ടറി എം. എ. ലത്തീഫ്, ഖജാന്‍ജി ഹംസഹാജി, സര്‍മദ്ഖാന്‍ ഒളവണ്ണ എന്നിവര്‍ പത്രസമ്മേളന ത്തില്‍ പറഞ്ഞു.
- pma