തിരുവനന്തപുരം : ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ വീണ്ടും വിജിലൻസ് പരിശോധന. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് ഉന്നത വിദ്യഭ്യാസ ഡയറക്ടറുടെ പദവിയും വി സി യുടെ പദവിയും ദുരുപയോഗം ചെയ്തതിനു കെ. എം എബ്രഹാമിനെതിരെ വിജിലൻസ് പരിശോധനക്ക് ഉത്തരവിട്ടത്.
സർക്കാറിന് ഇതിലൂടെ 20 കോടിയുടെ നഷ്ടം ഉണ്ടായതായി കരുതുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ ആവശ്യപ്രകാരം യൂണിവേഴ്സിറ്റി കോളേജിൽ ഇസ്ലാമിക് ഹിസ്റ്ററിയിൽ പി.എച്ച്. ഡി അനുവദിച്ചതിലും ക്രമക്കേടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. ശരത് ചന്ദ്രന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി